സനാ: പ്രക്ഷോഭകരും പ്രസിഡന്റിന്റെ പക്ഷക്കാരും തമ്മിലുള്ള സംഘട്ടനങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ അധികാരം ഒഴിയാന്‍ തയ്യാറെന്ന് പ്രസിഡന്റ് അലി അബ്ദുല്ല സ്വലിഹ്. ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പു നടത്താനും സ്വലിഹ് സമ്മതം അറിയിച്ചു. യെമന്‍ റിപ്പബ്ലിക് ആയതിന്റെ 49-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് സ്ഥാനമൊഴിയാനുളള സന്നദ്ധത സ്വലിഹ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം സ്വാലിഹിന്റെ മകന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടിരുന്നു.

അലി അബ്ദുല്ല സാലിഹ് ഉടന്‍ അധികാരം ഒഴിയണമെന്നും ഈ വര്‍ഷാവസാനത്തിനുമുന്‍പ് തിരഞ്ഞെടുപ്പു നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയില്‍ ചികിത്സ കഴിഞ്ഞ് സാലിഹ് കഴിഞ്ഞയാഴ്ച മടങ്ങിയെത്തിയ ശേഷം ഏറ്റുമുട്ടല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ഇരുനൂറോളം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.