കൊണാക്രി (ഗിനിയ): അരനൂറ്റാണ്ടു നീണ്ടുനിന്ന സ്വേച്ഛാധിപത്യത്തിനും പട്ടാള ഭണത്തിനുമൊടുവില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ അല്‍ഫ കോണ്ടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ സെലാവോ ഡാലിന്‍ ഡയലോയ്‌ക്കെതിരെ 52.5ശതമാനം വോട്ടുനേടിയാണ് കോണ്ടെ വിജയിച്ചത്. ഡയലോയ്ക്ക് 47.5 ശതമാനം വോട്ടാണ് ലഭിച്ചത്.

1958 ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്യം നേടിയശേഷം ഇവിടെ ആദ്യമായാണ് സ്വതന്ത്ര ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. തലസ്ഥാനത്തെ പീപ്പിള്‍സ് പാലസില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ദക്ഷിണാഫ്രിക്ക, സെനഗല്‍, മാലി,ലൈബീരിയ തുടങ്ങി 13 ആഫ്രിക്കന്‍ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു.