Categories

ഐ.പി.എസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അലക്‌സാണ്ടര്‍ ജേക്കബിന്റെ സുവിശേഷ പ്രസംഗം

alexander-jecobതിരുവനന്തപുരം: ഐ.പി.എസ് എന്ന പദത്തിന് ഇന്ത്യന്‍ പാസ്റ്ററല്‍ സര്‍വ്വീസ് എന്ന അര്‍ത്ഥവുമുണ്ടോ?. ഉണ്ടെന്നാണ് കേരളത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെ കരിയര്‍ പറയുന്നത്. കേരള ജയില്‍ എ.ഡി.ജി.പിയായ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് മതപ്രചാരണ രംഗത്ത് സജീവമായിരിക്കയാണ്. കാത്തലിക് ടെലിവിഷനായ ഷാലോം ടി.വിയിലാണ് അലക്‌സാണ്ടറിന്റെ മതപ്രഭാഷണം അരങ്ങേറുന്നത്.

ഷാലോം ടി.വിയില്‍ എല്ലാ ശനിയാഴ്ചയും രാത്രി അരമണിക്കൂര്‍ നേരം നടക്കുന്ന പ്രോഗ്രാമിന് ജ്ഞാന വചസ്സുകളെന്നാണ് പേര്. 1982 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ ജേക്കബ് കഴിഞ്ഞ വര്‍ഷം കൊച്ചി പുത്തന്‍ കുരിശില്‍ നടന്ന സുവിശേഷ കണ്‍വെന്‍ഷനിലും പങ്കെടുത്ത് സംസാരിച്ചിരുന്നു.

സുവിശേഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജേക്കബ് സര്‍ക്കാറിന്റെ അനുമതി തേടിയിട്ടില്ല. ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശാസ്ത്ര-സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് ഇതെക്കുറിച്ച് പറയുന്നത്.

1968ലെ ആള്‍ ഇന്ത്യ സര്‍വ്വീസ് ചട്ടം അനുസരിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ സ്വകാര്യ റേഡിയോ ടെലിവിഷന്‍ മീഡിയാ പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാന്‍ പാടില്ല. അതേ സമയം കലാ-സാഹിത്യ- ശാത്ര പരിപാടികളില്‍ പങ്കെടുക്കുന്നതിന് തടസ്സവുമില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ജ്ഞാന വചസ്സുകളെന്ന പരിപാടി ശാസ്ത്ര-സാംസ്‌കാരിക വിഭാഗത്തില്‍പ്പെടുന്നതാണെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നുമായിരുന്നു അലക്‌സാണ്ടറിന്റെ മറുപടി.

ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്ര- സാസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നാണ് ഇതെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി കെ.വിജയകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ ഷാലോം ടി.വിയിലെ അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രോഗ്രാം എത്തരത്തിലുള്ളതാണെന്ന് താന്‍ പരിശോധിക്കുന്നുണ്ടെന്നും അതിന് ശേഷം ഇത് ചട്ടങ്ങള്‍ ലംഘിക്കുന്നതാണോയെന്ന് പറയാമെന്നും ജയകുമാര്‍ വ്യക്തമാക്കി.

ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ഒരു മതപ്രഭാഷണം നടത്തുന്നത് ശരിയാണോയെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. ‘ ആഭ്യന്തര സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ഇതെക്കുറിച്ച് പ്രതികരിക്കുന്നില്ല’ -ജയകുമാര്‍ വ്യക്തമാക്കി.

Malayalam news

Kerala news in English

7 Responses to “ഐ.പി.എസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അലക്‌സാണ്ടര്‍ ജേക്കബിന്റെ സുവിശേഷ പ്രസംഗം”

 1. MANJU MANOJ.

  ഐ പി യസ് കാര്‍ മാത്രമല്ല കേന്ര്ട , സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ആരും ഒരു മത പ്രഭാഷനങ്ങള്‍ക്കും പങ്കെടുക്കാന്‍ പാടില്ല……..
  ഇതു സര്‍ക്കാരിനെയും,അവര്‍ വഹിക്കുന്ന പദവിയും ജാതിയ വല്ക്കരിക്കുന്നതിനു ഇടയാക്കും……

 2. Jain Jose

  ഇതില്‍ എന്താണ് തെറ്റ്..?? ഒരു ഇന്ത്യന്‍ പവരന്‍ എന്ന നിലയില്‍ തന്റെ മൌലിക അവകാശം ആണ് ഇഷ്ടമുള്ള മതം സ്വീക്കരിക്കാനും പ്രജരിപ്പിക്കാനും സ്വധന്ത്ര്യം ഉണ്ട് എന്നത്…

  ചുമ്മാ ഒരു ന്യൂസ്‌ ഉണ്ടാക്കാന്‍ അതില്ലൂടെ ബിസിനസ്‌ നേട്ടം ഉണ്ടാക്കുക എന്നതില്‍ ഉപരി ഇതില്‍ യാതൊരു സടുധ്വേശവും ഇല്ല…

 3. Solaman

  ഇവനോടോന്നും ചോദിക്കാന്‍ ആളില്ലേ?

 4. Anil Kumar

  ചിലര്‍ക്ക് പൊള്ളും. അതുറപ്പ്‌. സത്യം പറയുമ്പോള്‍ അതങ്ങിനെയാണ്. അല്ലെങ്കിലും നസ്രാണിക്ക് എന്തും ആവാമല്ലോ !!!

  സ്രാശയ കോളേജു പ്രശ്നത്തില്‍ മലയാളനാട് അത് കണ്ടതാണ് – പള്ളിയുടെയും പട്ടക്കാരുടെയും ധ്രാഷ്ട്യം!!!

 5. RAJA

  എന്തും അക്മെഅനുഅനൊ വിചാരം അത് എവിടെയ നടപോവില മോന കാരണം പ്രയണ്ടാലോ

 6. Aj

  ആരു പറഞ്ഞു ഒന്നും നടപ്പാകാന്‍ പോകുന്നില്ല. പള്ളിയും പട്ടക്കരുടെയും അടുത്ത് ഒന്നും നടക്കില്ല..

 7. P. Salil

  രേഖകളിൽ എന്തൊക്കെ പറഞ്ഞാലും ഇന്ത്യ ഒരു മതേതര രാജ്യമല്ല; അതാണ് ഈ രാജ്യത്തിന്റെ മഹത്വവും.
  ഇവിടുത്തെ എല്ലാ ജനങ്ങളേയും ഇന്നും എന്നും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം മതമാണ്.
  (അതിനെതിരെ സംസാരിക്കുന്നവരേയും, നിങ്ങൾക്ക് ‘അറ്റാച്ച്മെന്റ്’ ഇല്ലാത്ത ഒന്നിനേയും നിങ്ങൾ എതിർക്കില്ല.)
  ഒരു വ്യക്തി മതാത്മകനാകുക എന്നത് ഒരു അശ്ലീലവുമല്ല; മനുഷ്യർക്ക് ചെയ്യാവുന്ന നല്ല കാര്യങ്ങളിൽ ഒന്നാണു താനും.

  നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ. അലക്സാണ്ടർ ജേക്കബ് എന്നാണ്
  നിരവധി വർഷത്തെ മാധ്യമപ്രവർത്തനാനുഭവങ്ങളിലൂടെ എനിക്ക് മനസ്സിലാക്കാനായിട്ടുള്ളത്.
  തീർച്ചയായും അദ്ദേഹം ആത്മീയവ്യക്തിത്വമുള്ള ഒരാളാണ്; ക്രിസ്തുമതവിശ്വാസിയാണ്.
  എന്നാൽ കൃസ്തുമതസംബന്ധിയായ പരിപാടികളേക്കാളും പ്രഭാഷണങ്ങളേക്കാളും ഏറെ അദ്ദേഹം പങ്കെടുത്തിട്ടുള്ളത് ഹിന്ദുമതസംബന്ധിയായ പരിപാടികൾക്കും പ്രഭാഷണങ്ങൾക്കും ആകും.
  സ്വാമി ചിന്മയാനന്ദൻ കണ്ണൂരിലെ ഒരു ഗീതാജ്ഞാനയജ്ഞത്തിന് എത്താൻ വൈകിയപ്പോൾ ആദ്യ ദിവസത്തെ ക്ലാസ് അദ്ദേഹത്തിനു പകരം എടുക്കാൻ കഴിയുമോ എന്ന് സ്വാമി ചോദിച്ചത് അന്ന് കണ്ണൂരിലെ ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. അലക്സാണ്ടർ ജേക്കബിനോടാണ്. സമയപരിമിതി മൂലം പോലീസ് യൂണിഫോമിൽ വന്നാണ് അന്ന് അദ്ദേഹം ആ ക്ലാസ് എടുത്തത്. ഇദ്ദേഹത്തെ ഒരു സന്ന്യാസിയായിത്തന്നെയാണ് താൻ കാണുന്നതെന്ന് മറ്റൊരവസരത്തിൽ സ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.
  ഇങ്ങനെ സ്വന്തം മതവിശ്വാസത്തിൽ ഉറച്ചു നിൽക്കുമ്പോഴും മറ്റു മതങ്ങളെ ആഴത്തിൽ പഠിക്കാനും ആദരിക്കാനും തയ്യാറാകുന്നവർ വേറെ എത്ര പേരുണ്ടാകും?
  ഇവിടെ പരാമർശിതമായ ‘ജ്ഞാനവചസ്സുകളി’ലൂടെയും സമൂഹത്തിന് ധനാത്മകമായ സന്ദേശങ്ങളാണ് ഡോ. അലക്സാണ്ടർ ജേക്കബ് നൽകുന്നതും.

  എന്നാൽ, ഇത്തരത്തിൽ യാതൊരു ധനാത്മകതയുമില്ലാതെ തികച്ചും വർഗ്ഗീയരായും അഴിമതിക്കാരായും ക്രിമിനലുകളായും വിഹരിക്കുന്ന ധാരാളം ഉദ്യോഗസ്ഥർ നമുക്കു ചുറ്റുമുണ്ട്. നല്ല മനുഷ്യരെ സാങ്കേതികമായ ജടിലതകളിൽ കുരുക്കി അവഹേളിക്കുന്നവർ പരോക്ഷമായി സംരക്ഷിക്കാനാഗ്രഹിക്കുന്നത് അത്തരം സാമൂഹ്യദ്രോഹികളെയാണ്. അതിനാൽ ഇന്നത്തെ മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും വൈകൃതമായ രൂപങ്ങളിൽ ഒന്നുമാത്രമാണ് ഈ ‘സ്റ്റോറി’!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.