തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തലപ്പത്ത് വീണ്ടും സ്ഥാനചലനമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ജയില്‍ മേധാവി സ്ഥാനത്തു നിന്നും എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റിയതാണ് പുതിയ നീക്കം.

കെ.എസ് ജംഗ്പാംഗിയായിരിക്കും പുതിയ ജയില്‍ ഡി.ജി.പി. ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഡി.ജി.പി റാങ്കുള്ള ഉദ്യോഗസ്ഥനെ ജയില്‍ മേധാവിയായി നിയമിക്കുന്നതിനാലാണ് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റുന്നതെന്നാണ് ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നത്.