Categories

വീശിയടിക്കാന്‍ ‘അലക്‌സ്’ എത്തുന്നു

വാഷിംഗ്ടണ്‍: 2010 ലെ ആദ്യ കൊടുങ്കാറ്റാവാന്‍ ‘അലക്‌സ്’ തയ്യാറെടുക്കുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ രൂപംകൊണ്ട അലക്‌സ് ടെക്‌സാസിലും മെക്‌സിക്കോയിലും വന്‍ പേമാരിക്ക് കാരണമാകുമെന്ന് അമേരിക്കയിലെ നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വീശിയടിക്കുന്ന ‘ അലക്‌സ്’ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും വരെ കാരണമായേക്കാം. ‘അലക്‌സിന്റെ’ പ്രഭാവംമുലം ഉടലെടുത്ത കൂറ്റന്‍ തിരമാലകള്‍ എണ്ണച്ചോര്‍ച്ചയെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.