മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് അലക്‌സെ ഫെര്‍ഗ്യൂസന് ഒന്നും മനസ്സിലാകുന്നില്ല. ടീം വിടണമെന്ന സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ അഭിപ്രായപ്രകടനമാണ് ഫെര്‍ഗ്യൂസനെ അത്ഭുതപ്പെടുത്തിയത്. റൂണിയുടെ നീക്കത്തില്‍ താന്‍ തീര്‍ത്തും നിരാശനാണെന്നും കോച്ച് പറഞ്ഞു.

റൂണിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്നും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് റൂണി പറഞ്ഞതെന്നും ഫെര്‍ഗ്യൂസന്‍ വ്യക്തമാക്കി. വെസ്റ്റ് ബ്രോംവിച്ചിനെതിരെയുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് റൂണിയെ ചൊടിപ്പിച്ചതെന്നാണ് സൂചന. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തെ പരിഗണിക്കാതിരുന്നതെന്ന കോച്ചിന്റെ വിശദീകരണത്തെയും റൂണി വിമര്‍ശിച്ചിരുന്നു.