ഫ്‌ളോറിഡ: അമേരിക്കയിലെ ടെക്‌സാസില്‍ അലക്‌സ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ബരാക് ഒബാമയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 155 കി.മീ വേഗത്തിലാണ് അലക്‌സ് ടെക്‌സാസില്‍ വീശിയടിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ രണ്ടുദിവസം മുമ്പാണ് അലക്‌സ് രൂപം പ്രാപിച്ചത്. ചുഴലിക്കാറ്റിന് മുന്നോടിയായി കനത്ത മഴയും വെള്ളപ്പൊക്കവും ടെക്‌സാസില്‍ തുടങ്ങിയിട്ടുണ്ട്.