വാഷിംഗ്ടണ്‍: മൊബൈല്‍ ഫോണില്‍ നിര്‍ത്താതെ സംസാരിക്കുന്നവര്‍ ശ്രദ്ധിക്കുക. മൊബൈല്‍ അലര്‍ജിയുണ്ടാക്കും എ്ന്നാണ് അലര്‍ജിസ്റ്റുകള്‍ പറയുന്നത്. ആഭരണങ്ങളും, ശരീരത്തില്‍ ഒട്ടിക്കുന്ന റ്റാറ്റൂകളും, അലര്‍ജിയ്ക്ക് കാരണമാവാമെന്നാണ് കണ്ടെത്തല്‍.

ഒരുപാട് സമയം സെല്‍ഫോണില്‍ സംസാരിക്കുന്നത് ഫോണിലെ നിക്കലിന് മാറ്റം വരുത്തുകയും അലര്‍ജിയുണ്ടാക്കുകയും ചെയ്യുന്നു. കവിളിലും ചെവിയിലും പാടുകളും വ്രണങ്ങളുമാണ് മൊബൈല്‍ അലര്‍ജിയുണ്ടാക്കുക.

മൊബൈലിലെ നിക്കലാണ് അലര്‍ജിക്ക് നിദാനം. ഇത് 17% സ്ത്രീകളേയും 3% പുരുഷന്‍മാരേയും ബാധിക്കുന്നു. നിക്കലടങ്ങി താക്കോലുകള്‍, നാണയങ്ങള്‍, പേപ്പര്‍ ക്ലിപ്പുകള്‍ എന്നിവയും അലര്‍ജിയുണ്ടാക്കും.
സെല്‍ഫോണുകള്‍ ഉണ്ടാക്കുന്ന അലര്‍ജി കുറയ്ക്കാന്‍ ഫോണില്‍ പ്ലാസ്റ്റിക്ക് കവര്‍ ഇടുകയോ, അല്ലെങ്കില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യണം.