Categories

ആലഞ്ചേരി റോമില്‍ നിന്ന് തിരിച്ചുവെച്ച വെടി

കിരണ്‍ തോമസ് തോമ്പില്‍

‘രണ്ടു മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് നടപടി സ്വീകരിക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവം അറിഞ്ഞയുടനെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചതായും തിരക്കിട്ട് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും കര്‍ദിനാള്‍ വ്യക്തമാക്കി. റോമില്‍ കത്തോലിക്ക വാര്‍ത്താ ഏജന്‍സി ഫിഡെസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘

ഇന്നലെ  വൈകുന്നേരം മുതല്‍ വിവാദമായ ഈ വാര്‍ത്തയെ നിഷേധിച്ചു കൊണ്ട് കത്തോലിക്ക സഭയുടെ  വക്താവ് പോള്‍ തേലക്കാട്ടില്‍ രംഗത്തു വന്നെങ്കിലും ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. കേരളത്തില്‍ മനോരമ ഒഴികെ ഉള്ള വാര്‍ത്ത ചാനലുകളെല്ലാം  വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മലയാള  പത്രങ്ങളില്‍ ഈ വാര്‍ത്ത കണ്ടെത്താന്‍ പ്രയാസമായിരുന്നു. ഇന്നലെ തന്നെ തേലക്കാട്ട് അച്ചന്‍ വാര്‍ത്ത നിഷേധിച്ച സാഹചര്യത്തില്‍ രണ്ട് വേര്‍ഷനുകളും നല്‍കി ബാലന്‍സ് ചെയ്ത് ഒരു വാര്‍ത്ത കൊടുക്കാന്‍ പോലുമുള്ള ഔചിത്യം കാണിക്കാന്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നതുമായ പല സെലിബ്രിറ്റി എഡിറ്റര്‍മാര്‍ പോലും തയ്യാറായില്ല.

ഇനി നമുക്ക്  വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് വന്ന വാര്‍ത്ത പരിശോധിക്കാം. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടറുടെ കൈവശം കണ്ട ഈ വാര്‍ത്ത (http://www.fides.org/aree/news/newsdet.php?idnews=31049&lan=eng) ഏജന്‍സി കുറിപ്പിലേക്ക് നോക്കിയാല്‍ ചില സ്വാഭാവിക സംശയങ്ങള്‍ ഉണ്ടാകും . ഇതിലെ പല ഭാഗങ്ങള്‍ക്കും നമുക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. പലതും പാസിവ് കമന്റ്‌സ് എന്ന രീതിയില്‍ തള്ളിക്കളയാം പക്ഷെ അദ്ദേഹം പറയുന്ന ഈ ഭാഗം വളരെ പ്രസക്തമാണ്

In the episode, of course, there were errors, since the fishermen were mistaken for pirates. But the point is another: it seems that the opposition patry wants to take advantage of the situation and exploit the case for electoral reasons, speaking of ‘Western powers’ or the ‘will of American dominance’. ‘ In Kerala, where the State Parliament elections are scheduled in March, the government is led by the Coalition ‘United Democratic Front’, headed by the ‘Congress Patry’, the same government at the federal level. The opposition is composed of the ‘Left Democratic Front’ (LDF), led by the ‘Communist Patry of India’ (CPI).

ഈ കമന്റ് ഒരു വത്തിക്കാന്‍ വാര്‍ത്ത ഏജന്‍സി വളച്ചൊടിച്ച് എഴുതാനുള്ള ഒരു സാധ്യതയും കാണുന്നില്ല . അതില്‍ ഉപയോഗിച്ചിരിക്കുന്ന പല വാദഗതികളും വ്യാജമായി സൃഷ്ടിക്കാന്‍ ഒരു   അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിക്കും കഴിയുമെന്ന് തോന്നുന്നില്ല. ഒന്നെങ്കില്‍ ഇത് ആലഞ്ചേരി പറഞ്ഞു അലെങ്കില്‍ ആലഞ്ചേരിക്ക് ഒപ്പമുള്ള കേരളത്തില്‍ നിന്നുള്ള ആരോ പറഞ്ഞു എന്ന് വേണം അനുമാനിക്കാന്‍. ഇത് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ ഏറ്റെടുക്കുമെന്നോ അലെങ്കില്‍ ഇത് കേരളത്തില്‍ വിവാദമാകുമെന്ന് അറിയാതെ പറഞ്ഞതോ ആകാം. പക്ഷെ ഈ വാര്‍ത്താക്കുറിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇത്.  പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നതും Western powers’ or the ‘will of American dominance എന്നതുമൊക്കെ കൂട്ടി വായിക്കുമ്പോള്‍ ചിലതിന്റെ ഗുട്ടന്‍സ് മനസിലാകും.

നീ അളക്കുന്ന അളവ് കൊണ്ട് നിന്നെയും അളക്കുമെന്ന് പറയുന്ന യേശുവിന്റെ വചനങ്ങള്‍ അത്ഭുതകരമായി ഇവിടെ സംഭവിച്ചിരിക്കുന്നു

സഭ നിഷേധിച്ചതോടെ ഇനി ഇതില്‍ ഒന്നും പ്രതികരിക്കേണ്ട എന്ന നിലപാടാണ്  മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍  കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്  അന്ത്യാത്താഴ വിവാദം എന്ന പേരില്‍ ഒരു വലിയ പ്രതിഷേധം കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നിരുന്നു. സി.പി.ഐ.എം സമ്മേളനത്തിന്റെ ഭാഗമായി  അന്ത്യ അത്താഴ ചിത്രത്തിന്റെ ഒരു കാര്‍ട്ടൂണ്‍ പതിപ്പ് ദിവസങ്ങള്‍ക്ക് മുന്നെ കുറച്ച് മണിക്കൂര്‍  ഉയര്‍ന്നിരുന്നു എന്ന പേരില്‍ കത്തോലിക്ക സഭാ പുരോഹിതരും യുവജന സംഘടനകളും എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്നതും ഈ അവസരത്തില്‍ കൂട്ടി വായിക്കണം. ആ സംഭവത്തെ സി.പി.ഐ.എം തള്ളിപ്പറയുകയും പോസ്റ്റര്‍ ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം മാറ്റപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തിരുത്തിയ ഒരു തെറ്റിനോട് പോലും ശത്രുക്കളോടെന്ന പോലെ പെരുമാറുകയും തെരുവില്‍ ഇറങ്ങുകയും ചെയ്യുന്ന ഒരു സമീപനമാണ്‍ സഭ ചെയ്തത്. യുവജന സംഘടനയാകട്ടെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ്

സി.പി.ഐ.എമ്മിനെതിരെ ചെറിയ വിഷയത്തില്‍ പോലും ഉറഞ്ഞു തുള്ളുന്ന സഭയ്ക്ക് ഈ സംഭവം ഒരു വലിയ തിരിച്ചടിയാണ്. സി.പി.ഐ.എമിന്റെ ഓരോ പ്രവര്‍ത്തിയെയും സഭ ദുര്‍വ്യാഖ്യാനം ചെയ്യുന്ന അതെ രീതിയില്‍ ആലഞ്ചേരിയുടെ  പരാമര്‍ശങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു എന്നത് രസകരമായ സംഗതിയാണ്. നീ അളക്കുന്ന അളവ് കൊണ്ട് നിന്നെയും അളക്കുമെന്ന് പറയുന്ന യേശുവിന്റെ വചനങ്ങള്‍ അത്ഭുതകരമായി ഇവിടെ സംഭവിച്ചിരിക്കുന്നു.

കേരളീയ പൊതു സമൂഹം ഏറെ ആകാംഷയോടെ നോക്കുന്ന വിഷയത്തില്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി ഒരു പുരോഹിതന്‍ നടത്തിയ പ്രസ്താവനയെ ഒറ്റക്കോളത്തിലൊതുക്കുകയാണ് മാതൃഭൂമിയും മനോരമയും ചെയ്തിരിക്കുന്നകത്. ഇന്നലെ വൈകീട്ട് മുതല്‍ മനോരമയൊഴികെയുള്ള ചാനലുകളില്‍ പ്രധാന ചര്‍ച്ചയായ വിഷയത്തോട് ഇവ്വിധം കണ്ണടയ്ക്കാനുള്ള എഡിറ്റര്‍മാരുടെ തൊലിക്കട്ടിയെ സമ്മതിച്ചു കൊടുക്കാതിരിക്കാനാവില്ല.

ഈ രണ്ട് പത്രങ്ങളും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് ആര്‍ക്കെങ്കിലും ഇനിയും സംശയമുണ്ടെങ്കില്‍ അവരതുപേക്ഷിച്ചുകൊള്ളുക. വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ദിനാള്‍ പദവി ഏറ്റെടുക്കാന്‍ പോയ ആലഞ്ചേരി റോമില്‍ വെച്ച് പ്രസ്താവിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയ മാനം മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടല്ല, മറിച്ച ശരിക്ക് മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് മുത്തശ്ശിമാര്‍ ഇങ്ങിനെ റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തം.

ഒരു അറബിക്കപ്പലില്‍ നിന്നോ ചൈനീസ് കപ്പലില്‍ നിന്നോ ആണ് വെടിയുതിര്‍ത്തതെങ്കില്‍ സാഹചര്യം എന്താകുമായിരുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു മുസ്‌ല്യാര്‍ ഗള്‍ഫിലോ ഇറാനിലോ പോയി ഇതുപോലെ പ്രസ്താവന നടത്തുകയായിരുന്നുവെങ്കില്‍ കേരളീയ മാധ്യമ സിങ്കങ്ങള്‍ ഉണര്‍ന്നെണീക്കുമായിരുന്നില്ലേ. സി.പി.ഐ.എം നേതാവ് ചൈനയില്‍ പോയി അത് പാര്‍ട്ടി വെടിയാണെന്നും വിട്ടുകളയെന്നും പറഞ്ഞാല്‍ ഇവിടത്തെ മാധ്യമങ്ങള്‍ വികാര വിക്ഷോഭത്താല്‍ ശ്വാസം മുട്ടിമരിക്കുമായിരുന്നില്ലേ… കോയമ്പത്തൂര്‍ ജയിലില്‍ പത്ത് വര്‍ഷം വിചാരണത്തടവ് നേരിട്ട ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മഅദനിയെ കെട്ടുകഥകളും പൊടിപ്പും വെച്ചെഴുതി വീണ്ടും ജയിലിലാക്കിയ ഇവിടത്തെ മാധ്യമങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന സമചിത്തത അപാരം തന്നെ…

Malayalam news

Kerala news in English

16 Responses to “ആലഞ്ചേരി റോമില്‍ നിന്ന് തിരിച്ചുവെച്ച വെടി”

 1. Avishkaram

  കോയമ്പത്തൂര്‍ ജയിലില്‍ പത്ത് വര്‍ഷം വിചാരണത്തടവ് നേരിട്ട ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മഅദനിയെ കെട്ടുകഥകളും പൊടിപ്പും വെച്ചെഴുതി വീണ്ടും ജയിലിലാക്കിയ ഇവിടത്തെ മാധ്യമങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന സമചിത്തത അപാരം തന്നെ…
  So this is the Morale of the story -:)

  Agree with first part of the column , but coming back to the comparison in the last paragraph. Here are a few questions put on a common man’s awareness.

  1. Do India have a problamatic relation with Italy vis a vis Border disputes , Terrorism , currency counterfieting…

  2.Regarding L’affaire Madani , media played a role as it was the public consciousness against white washing a dubious and extremist personality accused of stoking passions , association with Terrorists (Ofcourse many have escaped the loop hole of evidence !!!).

  3. Its not only the mainstream media, but Deshabhimani also did the same. The commentator can go through the Deshabhimani series ‘Irulinte Atmaakal’ during early 2000 which describes the activities of Madani and cohorts.

  4. Overall the general public is happy at the lack of realisation of ‘ponnani alliance’ which is evident in the difference between 2009 parl and 2011 assembly election.
  Besides painting this as media engineering tantamount to rediculing the intelligence of a common man.

 2. Avishkaram

  to add.
  I remember ,Your claim about the veracity of Madani probe was referenced with artices by Viju . V . Nair in Madhyamam daily. If Viju . V . Nair was such a credible and serious journalist why was the luke warm response to the recent ’email’ episode compared to hyped madani affair

 3. Prathiba the Great

  ഒക്കെ കണകുണ തന്നെ. ദേശ സ്നേഹം ഒരു തമാശ. മനോരമക്കും, മാതൃഭൂമിക്കും ധാര്‍മികത ഒരു കണകുണ തന്നെ!

 4. My name is red

  ഇതാണ് കേരളത്തിലെ മുഴുത്ത മാധ്യമ ധര്‍മം

 5. varsha zaman

  അറബി കപ്പല്‍ വല്ലതുമായിരുന്നെങ്കില്‍ കേരളത്തിലെ 100 പിന്നിട്ട എല്ലാ മുത്തശി {{ (മ,മാ,കേ,ദീ..100 പിന്നിടാത്ത( മം ഇതിലും)}} . പത്രങ്ങളിലൂം ഇങ്ങനെ ഒരു വാര്‍ത്ത പ്രതീക്ഷീക്കാമായിരുന്നു
  “”നടുകടലില്‍ വെച്ച് ഒരു തീവ്രവാദ സംഘടനയ്ക്ക് പണവും ആയുധവും കൈമാറുന്നത് കണ്ടതാണ് മുക്കുവന്‍മാരെ വെടിവെച്ച് കൊല്ലാന്‍ കാരണം”””….ലൌ ജിഹാദ് ,ബൌദ്ധിക ജിഹാദ് തുടങ്ങിയവക്കാണ് ഈ പണം ചെലവഴിക്കുന്നത്.

 6. priyesh

  മാര്‍ ആലഞ്ചേരി പറഞ്ഞത് മണ്ടതരമാനെന്നത് എല്ലാ കേരളിയര്കും സംസയമില്ല. അതിനു പുറത്തു മസാലയിട്ട് ചൊറിയാന്‍ പാകത്തിന് വാര്‍ത്തയാക്കി മാറ്റുന്നതാണ് തെറ്റായി തോന്നുന്നത്. മാര്‍ ആലഞ്ചേരി ഒരു കാര്‍ഡിനല്‍ ആണ് അല്ലാതെ ബുദ്ധിജീവിയോ സമൂഹത്തിനോട് കടപ്പാടുള്ള ഒരു രാഷ്ട്രിയ പ്രവര്തകണോ അല്ല. അദ്ദേഹത്തിന് അദ്ദേഹം ബന്ധം വച്ചിരിക്കുന്ന ആളുകളെ പ്രീനിപെടുതനമായിരുന്നു. അത്രേയുള്ളൂ കാര്യം.

 7. avinashkkoran

  ഇന്ത്യയുമായി ഇറ്റലിക്ക് ബോഡര്‍ ഡിസ്പ്യൂറ്റ് ഉണ്ടോ ഇല്ലയോ എന്നത് തീരെ അപ്രസക്തമാണ്. തനി തോന്ന്യാസം ആണവര്‍ ചെയ്തത്, ഈ നാട്ടിലെ അയ്യപ്പനോ, വര്‍ക്കിയോ, ആലിയോ രണ്ടാളെ മൃഗീയമായി, വെടിവെച്ചു കൊന്നാല്‍ എന്തൊക്കെ നടപടി നേരിടണമോ, അതൊക്കെ ഈ അലവലാതികളും നേരിടണം. ദാട്ട്സിറ്റ്.
  പിന്നെ മദനിയായാലും, കര്‍ദിനാള്‍ ആയാലും ഒന്നിനൊന്നു മെച്ചമല്ല. ഒന്ന് മെച്ചപ്പെട്ടതു, മറ്റൊന്ന് ബെറ്റര്‍ എന്ന വ്യാജ ബോധം ഉല്‍പാദിപ്പിച്ചത് തന്നെ മാദ്യമ മാഫിയകള്‍ ആണ്. അതാണ്‌ ഇവിടെ കിരണ്‍ കൃത്യമായി പ്രദിപാദിച്ചത്. പിന്നെ പറയുന്നത്, ടെറരിസം എന്നതാണ്. ഏതു ടെ റ രിസത്തിനും മുഖ്യം പണ ത്തിന്റെ ഒഴുക്കാണ്. ആ കാര്യത്തില്‍ കര്‍ദിനാള്‍ ടീമ്സും ഒട്ടും മോശമല്ല. നാട്ടിലേക്ക് വിദേശത്തു നിന്ന് കറുപ്പും വെളുപ്പുമായി കണക്കില്ലാത്ത പണം ഒഴുകുന്നു, കാര്‍ഡിനാള്‍ ടീമിനും, കുരാനികള്‍ക്കും പിന്നെ ഫാരതീയ ടീമ്സിനും. ഇതില്‍ മിക്കതും മോളില്‍ പറഞ്ഞ ലൂപ് ഹോള്സിലൂടെയും, ഭരണകൂട ഒത്താ ശ കൊണ്ടും പബ്ലിക്കിന്റെ മുന്നില്‍ വരാതെ അമുക്കി വെക്കുന്നു. എന്തിനു പറയുന്നു മനോരമയുടെ കുടുംബക്കാര്‍ എം ആര്‍ എഫിന്റെ “കള്ളപ്പണ” വിവരം – ദശ കോടിക്കണക്കിനു – രൂപയുടെ കള്ളപ്പ ണത്തെ കുറച്ചു തെഹല്ക് കൃത്യം വാര്‍ത്ത പുറത്തു വിട്ടിട്ടും ഇവിടെ എന്തു സംഭവിച്ചു? ആ മൈരന്മാരാണ് എല്ലാ ദിവസവും രാവിലെ സത്യ നീതി, ന്യായ സംരക്ഷകരായി നമ്മുടെ മുന്നില്‍ വരുന്നത്. പിന്നെ ദേശാഭിമാനി മദനിയെ കുറിച്ചു മാത്രല്ല, മനോരമയെ കുറിച്ചും സഭയെ കുറിച്ചും എഴിതിയിട്ടുണ്ട്. അല്ലെങ്കില്‍ ദേശാഭിമാനി എഴുതുന്നതും എഴുതാത്തതും ഈ വിഷയത്തില്‍ റഫറന്‍സ് ആക്കി എടുക്കുന്നത് എന്തിന് ?
  പിന്നെ പൊന്നാനി അലയന്‍സ് ഒരു വലിയ ഒരു സംഭവമേ അല്ല, കാരണം
  ടീ കെ ഹംസ മഞ്ചേരിയില്‍ ലക്ഷത്തില്‍ പരം വോട്ടിനു 2004 ല് ജയിച്ചതും അതുപോലുള്ള അലയന്സുകൊണ്ട് തന്നെ. പക്ഷെ ഒരു വ്യത്യാസം മാധ്യമ മാഫിയകള്‍ക്ക് (ഇപ്പോഴത്തെ സംഭവത്തില്‍ മനോരമയും മാതൃഭൂമിയും) 2009 ല് അതൊരു വിവാദമാക്കി മാറ്റാന്‍ സാധിച്ചു എന്ന് മാത്രം.

 8. ശുംഭന്‍

  കര്‍ത്താവ്‌ പാപിയായ മറിയത്തെ സംരക്ഷിച്ചത് പോലെ, ആലഞ്ചേരി പാപികളായ ഇറ്റലിക്കാരെ രക്ഷിക്കുന്നു. മനസിലായില്ലേ, കുറ്റവാളികളെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാണ് ഇവരുടെ ധര്‍മം.

 9. Benny Joseph

  when in Rome, do as the Romans

 10. thazni

  ഇത് മുസ്ലിം നാമതാരികലായിരുന്നെങ്കില്‍ രണ്ടു തീവ്രവതികള്‍ കൊല്ലപ്പെട്ടു എന്നായിരിക്കും പിറ്റേന്നത്തെ പത്രത്തിലെ തലക്കെട്ട്‌

 11. Thomma

  I don’t think so your name is ‘ KIRAN THOMAS’ . സ്വന്തം പേര് വെക്കാനുള്ള ആത്മ ധൈര്യം പോലുമില്ലെങ്കില്‍ പണി നിര്‍ത്തി വീട്ടില്‍ പോടാ.

 12. Unni

  Nothing wrong if somebody address this Cardinal as “NIKRISHTA JEEVI”

 13. sunil

  ഇത്രയും നാളും കരുതിയിരുന്നത്, കെ വി തോമസും ഉമ്മെഞ്ചാണ്ടിയും ഒക്കെ കോണ്‍ഗ്രസ്‌ മന്ത്രിമാരാണ് എന്നാണ്. ഓ ഇനിമുതല്‍ വെറും കത്തോലിക്കന്മാത്രമായി ഇവരെ കാണാം..

 14. Anil

  എവിടെയോ ആലു കിളിച്ചാല്‍ അവര്‍ക്ക് മനോരമയുടെയോ മാത്രുഭൂമിയുടെയോ പത്രാധിപരാകാം.

 15. Sree

  പള്ളിലച്ചന്‍ ആള് കളിക്കുന്നത് സോണിയ ഗാന്ധിയുടെ ബലത്തിലാ!!! എവിടെ ഭുരിപക്ഷം വരുന്ന ഹിന്ദുകള്‍ എന്താ വിഡ്ഢികളാണോ??? രാജ്യ സ്നേഹം ഹിന്ദുകള്‍ക്ക് മാത്രം… റോമും.. പാകിസ്ഥാനും… ഈഷ്ടപെടുന്ന ഇവനൊക്കെ എന്തിനാ ഇവിടെ കിടക്കുന്നെ….

 16. suni

  true ഈസ്‌ ഒണ്‍ലി one not two please all world politicalworkers things better

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.