മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പരക്കെ അഭിപ്രായമുള്ളത്. വേദനകളും പ്രണയനഷ്ടവും മറക്കാനെന്ന് പറഞ്ഞാണ് പലരും മദ്യം കഴിക്കുന്നത്. എന്നാല്‍ ആല്‍ക്കഹോള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും അതുവഴി ഓര്‍മ്മിക്കാനും പഠിക്കാനുമുള്ള കഴിവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.

സാധാരണയായി നമ്മള്‍ ഓര്‍മ്മ എന്നു പറയുന്ന കോണ്‍ഷ്യസ് മെമ്മറിയെ ആണ്. എന്നാല്‍ നമുക്ക് സബ് കോണ്‍ഷ്യസ് മെമ്മറി കൂടിയുണ്ട്. മദ്യപിച്ച ആള്‍ കോളേജിന്റെ പേര്, ഏതെങ്കിലും ഒരു വാക്കിന്റെ നിര്‍വചനം, കാര്‍പാര്‍ക്ക് ചെയ്ത് സ്ഥലം തുടങ്ങിയ ചെറിയ കാര്യങ്ങള്‍ മറക്കാറുണ്ട്. എന്നാല്‍ അവരുടെ അബോധമനസ്സ് എല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ടെന്നും ന്യൂറോളജിസ്റ്റ് ഹിതോഷി മോരികാവ പറയുന്നു.

തുടരത്തെതടുരെയുള്ള എഥനോള്‍ ഉപയോഗം തലച്ചോറിലെ ചില ഭാഗങ്ങളുടെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി വര്‍ധിപ്പിക്കുന്നു. ആല്‍ക്കഹോള്‍, ഡ്രെഗ് അഡിക്ഷന്‍ എന്നതുതന്നെ ഒരു തരം ഓര്‍മ്മ പ്രശ്‌നമാണെന്നാണ് മോരികാവ പറയുന്നത്. നമ്മള്‍ മദ്യമോ മയക്കുമരുന്നോ കഴിക്കുമ്പോള്‍ നമ്മുടെ അബോധമനസ് അത് കൂടുതല്‍ കഴിക്കാന്‍ നിര്‍ബന്ധിക്കും. അങ്ങനെ നമ്മള്‍ സബ്‌കോണ്‍ഷ്യസ് മെമ്മറിയെ കൂടുതല്‍ അനുസരിക്കാന്‍ തുടങ്ങുന്നു. ആല്‍ക്കഹോള്‍ കഴിക്കുമ്പോള്‍ ലഭിക്കുന്ന സുഖമല്ല അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതെന്ന് മോരികാവ പറയുന്നു.

ആല്‍ക്കഹോള്‍ തലച്ചോറിലേക്ക് ഡോപ്പാമിന്‍ പുറം തള്ളുമ്പോഴുണ്ടാകുന്ന മനശാസ്ത്രപരവും, പാരിസ്ഥിതികവുമായ അനുഭൂതിയാണ് അവരെ ആകര്‍ഷിക്കുന്നതെന്നും അവര്‍ പറയുന്നു.