എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യക്കാര്‍ ആല്‍ക്കഹോള്‍ പ്രിയരായത് ബോളിവുഡ് സിനിമ കണ്ടിട്ടെന്ന് പഠന റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 21st April 2012 11:36am

ന്യൂദല്‍ഹി: ഇന്ത്യക്കാരെ മദ്യപ്രിയരാക്കുന്നതില്‍ ബോളിവുഡ് കുറ്റക്കാരനാകുമോ? ആണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നത്.

ബോളിവുഡ് ചിത്രങ്ങളിലെ മദ്യപാനം ഇന്ത്യയിലെ കൗരക്കാരില്‍ ആല്‍ക്കഹോള്‍ പ്രിയം വര്‍ധിപ്പിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച ഗവേഷണഫലത്തിലാണ് ബോളിവുഡിനെ കുറ്റംപറയുന്നത്.

12മുതല്‍ 16 വരെ വയസുള്ള വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഗവേഷണത്തില്‍ 10 ശതമാനം പേരും മദ്യപാനികളാണെന്ന് കണ്ടെത്തി. ഇവരില്‍ ബോളിവുഡ് സിനിമകള്‍ പതിവായി കാണുന്ന വിദ്യാര്‍ത്ഥികളില്‍ മദ്യപാനം മൂന്ന് മടങ്ങ് അധികമാണെന്നും ഗവേഷണത്തില്‍ പറയുന്നു.

‘ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് തുറന്ന് കാണുന്ന ബോളിവുഡ് സിനിമയിലെ രംഗങ്ങള്‍ക്ക് യുവജനങ്ങളിലെ ആല്‍ക്കഹോള്‍ ഉപയോഗവുമായി ബന്ധമുണ്ട്. ഹെല്‍ത്ത് റിലേറ്റഡ് ഇന്‍ഫര്‍മേഷന്‍ ഡെസിമിനേഷന്‍ എഗൈന്‍സ്റ്റ് യൂത്തിലെ ഡോ. ജി.പി നാസര്‍ പറഞ്ഞു.

ആല്‍ക്കഹോളിനെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മദ്യപാനത്തെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ഒരു നടപടിയും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News in English

Advertisement