മുംബൈ: അണ്ണ ഹസാരെ മുംബൈയില്‍ ഡിസംബര്‍ 27 മുതല്‍  ഉപവാസമിരിക്കുന്ന വേദി എവിടെയായിരിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായില്ല. എം.എം.ആര്‍.ഡി.എ. ഗ്രൗണ്ടില്‍ ഉപവസിക്കാനായിരുന്നു പരിപാടിയെങ്കിലും മൈതാനത്തിന്റെ ഉയര്‍ന്ന വാടക കാരണം വേദി മാറ്റാന്‍ സാധ്യതയുണ്ട്. വാടക കുറയ്ക്കാന്‍ വേണ്ടി മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് എഴുതിയിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.

ഗ്രൗണ്ടിന് 18 ലക്ഷത്തോളം രൂപ അടയ്ക്കാനാണ് എം.എം.ആര്‍.ഡി.എ ആവശ്യപ്പെടുന്നത്. എന്നാല്‍, ഗ്രൗണ്ടിനായി ഇത്രയധികം പണം ചെലവാക്കുന്നതിന് ഹസാരെയ്ക്ക് താത്പര്യമില്ലെന്നാണറിയുന്നത്. ഗൗണ്ടിന്റെ ചെലവ് വഹിക്കാന്‍ വേണ്ടി നഗരത്തിലെ ചില സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അണ്ണ ഹസാരെ സ്ഥിതീകരിച്ചിട്ടില്ല.

Subscribe Us:

ബോളിവുഡ് സംഗീതസംവിധായകനായ വിശാല്‍ ദദ്‌ലാനി ഗ്രൗണ്ടിന്റെ ഒരു ദിവസത്തെ വാടകയായ രണ്ടുലക്ഷം രൂപ നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും വേദിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഉടന്‍ പരിഹരിക്കുമെന്നാണ് അണ്ണാ അനുയായികള്‍ പറയുന്നത്.

Malayalam News

Kerala News In English