തിരുവനന്തപുരം: കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ട്രോളി മലയാളികള്‍. അലവലാതി ഷാജിക്ക് കേരളത്തിലേക്ക് സ്വാഗതം എന്ന രീതിയിലാണ് പല ട്രോളുകളും.

അമിത്ഷായ്ക്ക് പകരം അലവലാതി ഷാജി എന്ന് ഹാഷ്ടാഗിട്ട്, നീയാണോടോ മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജീ എന്ന തരത്തിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. അലവലാതി ഷാജി ഹാഷ് ടാഗ് ഇപ്പോള്‍ ട്രെന്‍ഡിങാണ്.

കേരളത്തില്‍ പ്രഭാത ഭക്ഷണമായി ബീഫും പൊറോട്ടയും കാണുന്ന അമിത് ഷായെയും ചിലര്‍ സങ്കല്‍പ്പിക്കുന്നു. തിരിച്ച് പോകുമ്പോള്‍ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോകണമെന്നാണ് ചിലരുടെ ആവശ്യം.

ഇവിടെ വര്‍ഗ്ഗീയമായി ഒന്നും പ്രസംഗിക്കരുതെന്നും ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ദരിദ്രരെ കാണാന്‍ പോകുമ്പോള്‍ ക്യാമറയുമായി പോകുന്ന ‘അലവലാതി ഷാജി’ നിങ്ങളാണോ എന്നാണ് ഒരാള്‍ ട്വീറ്റിലൂടെ ചോദിക്കുന്നത്.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിന് എന്ത് പറ്റി സര്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അമിത് ഷായുടെ മറുപടിയും ട്വീറ്ററികള്‍ സങ്കല്‍പ്പിക്കുന്നുണ്ട്.

അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിക്കാന്‍ ശശി തരൂര്‍ ഉപയോഗിച്ചതോടെ പ്രസിദ്ധമായ ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ടും ട്രോളുണ്ടാക്കിയിട്ടുണ്ട് ഹാഷ്ടാഗിന് പിന്നിലുള്ളവര്‍.