എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ്- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വെട്ടേറ്റ നിരപരാധി കൊല്ലപ്പെട്ടു
എഡിറ്റര്‍
Thursday 9th January 2014 10:05am

palakkad

പാലക്കാട്: ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുണ്ടായ അക്രമത്തില്‍ ആളുമാറി വെട്ടേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മേലാര്‍കോട് പയറ്റാംകുന്നം വേലായുധന്‍ (58) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗര്‍ഭിണിയായ മകളെ പരിശോധനയ്ക്കായി കൊണ്ടുവന്നതായിരുന്നു വേലായുധന്‍. മുതുകില്‍ വെട്ടേറ്റ വേലായുധന്‍ അരയ്ക്കു താഴെ തളര്‍ന്ന് ചികിത്സയിലായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടക്കഞ്ചേരി കിഴക്കെപാളയം ദേവന്റെ അടുത്ത ബന്ധുവും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുള്ള വഴക്കിന്റെ തുടര്‍ച്ചയായി ദേവന് കഴിഞ്ഞ ദിവസം ഇരുമ്പു വടികൊണ്ട് അടിയേറ്റിരുന്നു.

ദേവനെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസുകാരെ ആക്രമിക്കാനാണ് ആര്‍.എസ്.എസ് സംഘമെത്തിയത്.

ഹെല്‍മറ്റ് ധരിച്ച് ആയുധങ്ങളുമായി നാല് ബൈക്കുകളിലെത്തിയ അക്രമികള്‍ ജനറല്‍ ഒപിയുടെ മുന്‍ഭാഗത്ത് ഓട്ടോയില്‍ ഇരുന്നവരെയും സമീപത്തുള്ളവരെയും ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ സ്‌റ്റേഷനു സമീപം കാത്തുനിന്നവര്‍ ആക്രമിച്ചു.

അക്രമവുമായി ബന്ധപ്പെട്ട് എട്ട് ആര്‍ .എസ്.എസ്. പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.

അക്രമികളില്‍ നിന്നു രക്ഷപ്പെട്ട് ഓടിയവരുടെ ഇടയില്‍ നിന്ന വേലായുധനെ ബൈക്കിടിപ്പിച്ച് വീഴ്ത്തി ആക്രമിക്കുകയായിരുന്നു.

Advertisement