ആലുവ: വഴിതടഞ്ഞ് വാഹനംകൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ആലുവ സി ഐ കെ ബി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. കൊടിത്തൂമല വള്ളൂര്‍ വീട്ടില്‍ നൗഫല്‍ (32), പുത്തന്‍പുരക്കല്‍ രാജു സെബാസ്റ്റ്യന്‍, പനക്കല്‍ ജിസ്‌മോന്‍ (25) എന്നിവരാണ് പിടിയിലായത്.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ലുങ്കിയുടുത്ത് സ്വിഫ്റ്റ് കാറിലെത്തിയ ഇവര്‍ വഴിതടഞ്ഞ് ബൈക്ക് മോഷ്ടിച്ചിരുന്നു. പറവൂര്‍ സ്വദേശി ഗണേശിന്റെ ബൈക്കാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന തടഞ്ഞുനിര്‍ത്തിയായിരുന്നു തട്ടിപ്പ്്. തുടര്‍ന്ന് ഇതേരീതിയില്‍ ലോറിതട്ടിയെടുക്കാനും സംഘം ശ്രമിച്ചിരുന്നു.

സെബാസ്റ്റിയന്‍, നൗഫല്‍, ജിസ്‌മോന്‍ എന്നിവര്‍ക്കെതിരേ പിടിച്ചുപറിക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് നടത്തിയ പരിശോധനയില്‍ കൊച്ചി ബാങ്ക് ജംഗ്ഷന് സമീപത്തു നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്.