ആലപ്പുഴ: ആലപ്പുഴയിലെ ബീച്ചിന് സമാന്തരമായി നാലവരി മേല്‍പ്പാത നിര്‍മ്മിക്കാന്‍ കേന്ദ്രം 157 കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രി കമല്‍നാഥ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തുക അനുവദിച്ചത്.

മുപ്പതുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പദ്ധതി ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെയെങ്കിലും തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ ബീച്ച് വഴി നാലുവരി പാത നിര്‍മിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ടൂറിസത്തിന് തിരിച്ചടിയാകുമെന്നു കരുതി ഇത് ഉപേക്ഷിച്ചു.