ആലപ്പുഴ: ആലപ്പുഴയില്‍ പുന്നപ്രയ്ക്ക് സമീപം ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുകയായിരുന്ന ഓട്ടോയില്‍ ഗൂഡ്‌സ് ട്രെയിന്‍ ഇടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. കൊല്‍ക്കൊത്ത: പള്ളുരുത്തി സ്വദേശി ആഷിക്കാണ് മരിച്ചത്. മല്‍സ്യബന്ധനത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. അതിനിടെ തുടര്‍ച്ചയായുണ്ടാവുന്ന അപകടങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗാതാഗതം തടസ്സപെടുത്തിയിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുമാസം മുമ്പ് മാരാരിക്കുളത്തു നടന്ന അപകടത്തില്‍ വിദേശികളടക്കം നാലുപേര്‍ മരിച്ചിരുന്നു.