എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരനെ സഹോദരി കുത്തിക്കൊന്നു
എഡിറ്റര്‍
Wednesday 31st May 2017 10:13am

കായംകുളം: സാമ്പത്തിക പ്രശ്നത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ സഹോദരി കുത്തിക്കൊന്നു.

പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റ ഭാര്യ അഞ്ജു(25)വാണ് അറസ്റ്റിലായത്.തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷാ(28)ണ് തിങ്കളാഴ്ച രാത്രി കുത്തേറ്റ് മരിച്ചത്. അഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


Dont Miss പ്രഭാസൊന്നും ഒന്നുമല്ല; ‘സച്ചിന്‍’ സിനിമയ്ക്കായി ടെണ്ടുല്‍ക്കര്‍ വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം 


സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: അജീഷുമായി അടുപ്പമുള്ള ഒരു യുവതിയ്ക്ക് വീടുപണിയ്ക്കായി മൂന്നര വര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപ കടമായി നല്‍കിയിരുന്നു. എന്നാല്‍ നിരന്തരമായി ചോദിച്ചിട്ടും അവര്‍ പണം തിരികെ നല്‍കിയില്ല.

വിദേശത്ത് ജോലിചെയ്യുന്ന അഞ്ജുവിന്റെ ഭര്‍ത്താവ് പ്രശാന്ത് ഒരാഴ്ച മുമ്പ് അവധിക്കെത്തിയപ്പോള്‍ പണം മടക്കി നല്‍കാത്തതിനെ ചൊല്ലി ഈ യുവതിയുമായി സംസാരമുണ്ടായി.

പണം തിരിച്ചു ചോദിച്ച് ശല്യം ചെയ്യുന്നതായി യുവതി പറഞ്ഞറിഞ്ഞ അജീഷ് ഇക്കാര്യം ചോദിയ്ക്കാനായാണ് അഞ്ജുവിന്റ വീട്ടിലെത്തിയത്.

തിങ്കളാഴ്ച രാത്രി സഹോദരിയുടെ പുള്ളിക്കണക്കിലെ വീട്ടിലെത്തിയ അജീഷും സഹോദരീഭര്‍ത്താവ് പ്രശാന്തും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭീഷണിമുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിനോടൊപ്പം വീണ്ടും കത്തിയുമായി എത്തി.

എന്നാല്‍ പ്രശാന്തിനെ വെട്ടാനായി വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അജീഷിനെ അഞ്ജു തടഞ്ഞു. ഇതോടെ അഞ്ജുവിനെ അജീഷ് മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു.

ഇതേ തുടര്‍ന്ന് അഞ്ജു കറിക്കത്തിയെടുത്ത് അജീഷിനെ കുത്തുകയായിരുന്നു. കുത്തേറ്റ അജീഷിനെ കായംകുളം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Advertisement