ആലപ്പുഴ: ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നു. വയലാറില്‍ ചേര്‍ത്തല നീലിമംഗലം സ്വദേശി അനന്തു(18)വാണ് കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ആര്‍.എസ്.എസുകാര്‍ അനന്തുവിനെ ഓടിച്ചിട്ട് വീഴ്ത്തിയ ശേഷം ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read ‘ചാനല്‍ മേധാവിക്കെതിരായ അറസ്റ്റ് നീതികരണമില്ലാത്ത ഇരട്ടത്താപ്പ്’; ഒന്നാം പേജില്‍ കറുപ്പടിച്ച് മംഗളം പത്രത്തിന്റെ പ്രതിഷേധം 


സംഭവവുമായി ബന്ധപ്പെട്ട് 10 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. വയലാര്‍ രാമവര്‍മ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അനന്തു. നേരത്തെ ആര്‍എസ്എസിന്റെ ശാഖയില്‍ പോകാറുണ്ടായിരുന്ന അനന്തു ഇടക്കാലത്ത് അതു നിര്‍ത്തിയിരുന്നു. ഇന്നലെ രാത്രി ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിയ അനന്തുവിനെ ആര്‍.എസ്.എസുകാര്‍ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.

മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന അനന്തുവിനെ ശാഖയില്‍ നടക്കുന്ന രഹസ്യങ്ങള്‍ പുറത്തുപറയും എന്ന ഭയത്താലാണ് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.