എഡിറ്റര്‍
എഡിറ്റര്‍
പട്ടാപകല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കുനേരെ യുവാവിന്റെ അക്രമം; അക്രമണത്തെ പ്രതിരോധിച്ച് പെണ്‍കുട്ടി; ഒടുവില്‍ യുവാവ് പൊലീസിന്റെ പിടിയില്‍
എഡിറ്റര്‍
Thursday 1st June 2017 8:17am


ആലപ്പുഴ: ജില്ലാ കോടതിക്ക് മുന്നില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്കുനേരെ യുവാവിന്റെ അക്രമം. അക്രണണത്തിന് മുന്നില്‍ പതറാതെ പെണ്‍കുട്ടി ചെറുത്തുനിന്നപ്പോള്‍ കണ്ടുനിന്നവര്‍കൂടി ഇടപെട്ടതോടെ അക്രമി പൊലീസിന്റെ പിടിയിലായി. നാട്ടുകാരും പെണ്‍കുട്ടിയും ചേര്‍ന്ന് യുവാവിന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.


Also read ചന്ദ്രബോസ് വധം; നിഷാമിനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗത്തിന് ആഹ്വാനം


ആലപ്പുഴ ജില്ലാ കോടതിക്ക് സമീപം ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിനി കോടതിക്ക് മുന്നിലൂടെ നടന്നുപോകുമ്പോള്‍ എതിരേ വന്ന സതീഷ് എന്നയാള്‍ അക്രമിക്കുകായിരുന്നു. പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റിയെങ്കിലും ഇയാള്‍ വീണ്ടും ആക്രമിക്കാനൊരുങ്ങുകയായിരുന്നു.

പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പ് കണ്ടതോടെ ഓടിക്കൂടി നാട്ടുകാര്‍ പ്രതിയെ കീഴടക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകളും അക്രമിക്കെതിരെ രംഗത്തെത്തി. പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് മനസിലായത്.

തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് രണ്ടാംവാര്‍ഡ് ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് സ്വദേശി സതീഷാ(27)ണ് അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്ന് നോര്‍ത്ത് പൊലീസ് വ്യക്തമാക്കി.


Dont miss ‘അവസര വാദമേ നിന്റെ പേരോ അര്‍ണബ്’; അര്‍ണബിനെ തിരിഞ്ഞു കൊത്തി പഴയ നിലപാടുകള്‍; ഇരട്ടത്താപ്പിന്റെ മുഖം തുറന്നു കാട്ടുന്ന വീഡിയോ വൈറലാകുന്നു


Advertisement