എഡിറ്റര്‍
എഡിറ്റര്‍
ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
എഡിറ്റര്‍
Friday 10th February 2017 2:17pm

Murder

ആലപ്പുഴ: ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കരുവാറ്റ ഊട്ടുപറമ്പ് സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വിഷ്ണുവും സുഹൃത്തും ബൈക്കില്‍ പോകുമ്പോള്‍ കരുവാറ്റയില്‍ റെയില്‍വെ ക്രോസിന് അടുത്ത് വെച്ച് നാലുബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.

റോഡിലിട്ട് ജിഷ്ണുവിനെ ഇവര്‍ വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയെങ്കിലും സമീപത്തെ വീട്ടിലേക്ക് ജിഷ്ണു ഓടിക്കയറി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ സംഘം ഈ വീടിന് മുന്നിലിട്ട് ജിഷ്ണുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

നേരത്തെ പ്രദേശത്ത് ഗുണ്ടാസംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഗുണ്ടാസംഘം ആക്രമിച്ചിരുന്നു.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. അതേസമയം ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും സംഭവത്തിന് രാഷ്ട്രീയബന്ധമില്ലെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

എന്നാല്‍ ആക്രമണത്തെ കുറിച്ച് പൊലീസ് വിശദീകരണമൊന്നും നല്‍കിയില്ല. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും പൊലീസ് പറയുന്നു

Advertisement