Categories

തകഴിയില്‍ സംഘര്‍ഷത്തിനിടെ പോലീസുകാര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: ആലപ്പുഴ തകഴി തെന്നടിയില്‍ പോലീസുകാര്‍ക്ക് വെട്ടേറ്റു. സി പി ഐ എം -ബി ജെ പി സംഘര്‍ഷത്തിനിടെയാണ് എസ് ഐ പശാന്ത് അടക്കം അഞ്ചുപേര്‍ക്ക് വെട്ടേറ്റത്. സംഘര്‍ഷം നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അതിനിടെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പല ജില്ലകളിലും സംഘര്‍ഷം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മാവേലിക്കര തഴക്കരയില്‍ എല്‍ ഡി എഫ്-യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് കോച്ചി കോര്‍പ്പറേഷന്‍ 20 വാര്‍ഡിലെ നാലാം ബൂത്തില്‍ നാളെ റീപ്പോളിംഗ് നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.