Categories

ആത്മഹത്യയുടെ ഗ്രാമത്തില്‍ നിന്നും ‘അതിജീവനം’

athijeevanam
ആത്മഹത്യയുടെ പഞ്ചായത്തെന്നാണ് ആലപ്പുഴ ജില്ലയിലെ നൂറനാട് അലമേല്‍ അറിയപ്പെടുന്നത്. എന്നാല്‍ ഗ്രാമത്തെ വേട്ടയാടുന്ന ഈ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചന്വേഷിക്കുകയാണ് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച സിനിമയിലൂടെ. പഞ്ചായത്തിന്റെ തനതുഫണ്ടില്‍ തുക നീക്കിവെച്ചാണ് സിനിമ നിര്‍മിച്ചത്. പഞ്ചായത്തിന്റെ പ്രസിഡന്റ് എസ് സജിയുടെ നേതൃത്വത്തിലാണ് സിനിമയുടെ നിര്‍മ്മാണവും സംവിധാനവും. വിവിധ കാരണങ്ങള്‍ കൊണ്ട് ആത്മഹത്യയില്‍ അഭയം തേടുന്നവരോടു സംവദിക്കുന്ന സിനിമ ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

ദു:ഖം തളം കെട്ടിനില്‍ക്കുന്ന മരണവീട്ടില്‍ അലോസരമുണ്ടാക്കുന്ന റിംഗ്‌ടോണുള്ള മൊബൈല്‍ ഫോണുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. സാമൂഹ്യവ്യവസ്ഥയുടെ പരിച്ഛേദങ്ങള്‍ സിനിമ തുറന്നുകാണിക്കുന്നു. പുതിയ ലോകത്തിലെ വിഭ്രാന്തികളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് സിനിമ പറയുന്നു. വരുമാനത്തില്‍ കവിഞ്ഞ ചെലവ് നടത്തി സാമ്പത്തിക തര്‍ച്ചയിലെത്തുന്ന കുടംബങ്ങളേയും പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിനും മാതാപിതാക്കള്‍ വഴക്കു പറഞ്ഞതിനും ആത്മഹത്യ ചെയ്യുന്ന കുരുന്നുകളേയും അതിജീവനമെന്ന പേരിട്ടിരിക്കുന്ന സിനിമ വരച്ചുകാണിക്കുന്നുണ്ട്. പ്രമുഖര്‍ അണിനിരക്കുന്ന സിനിമയില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയിട്ടുമുണ്ട്.

മലയാളസിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരമൊരു ഉദ്യമം ഏറ്റെടുക്കുന്നത്. പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റും സിനിമയുടെ സംവിധായകനുമായ എസ് സജിയും ആര്‍ സന്തോഷ്ബാബുവും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. പട്ടണം ഷാജിയുടെ കാമറക്കണ്ണിലൂടെ ആത്മഹത്യക്കെതിരേയുള്ള ശക്തമായ പ്രമേയവുമായി സിനിമാരംഗത്തേക്കു പ്രേവശിക്കാനായ സന്തോഷത്തിലാണ് പാലമേല്‍ നിവാസികളും പഞ്ചായത്ത് ഭരണസമിതിയും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.