എഡിറ്റര്‍
എഡിറ്റര്‍
‘അലമാര തുറക്കുന്നു’; സണ്ണി വെയ്ന്‍ നായകനായെത്തുന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിന്റെ ട്രയിലര്‍ പുറത്ത്
എഡിറ്റര്‍
Monday 27th February 2017 5:05pm

 

സിനിമയുടെ പേരിലും കഥയിലുമുള്‍പ്പെടെ കഥാപാത്രങ്ങളില്‍ വരെ വിത്യസ്തത പുലര്‍ത്തുന്ന സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ‘ആട് ഒരു ഭീകര ജീവിയാണ്’ , ‘ആന്‍മരിയ കലിപ്പിലാണ്’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ മിഥുനെ അറിഞ്ഞതുമാണ്. ആന്‍മരിയക്കു ശേഷം മിഥുനൊരുക്കുന്ന അലമാരയിലും നായകനായെത്തുന്നത് ആന്‍മരിയയിലെ താരം സണ്ണി വെയ്‌നാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങി.


Also read ‘പണികിട്ടുമെന്ന്’ ബി.സി.സി.ഐക്ക് മുന്നറിയിപ്പ് നല്‍കിയതാണ്: പൂണെ ക്യൂറേറ്റര്‍ 


വിവാഹ ശേഷം വരന്റെ വീട്ടിലേക്കു അലമാര കൊണ്ടുപോകുന്ന ചടങ്ങിനെ അടിസ്ഥാനമാക്കിയാണ് മിഥുന്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

നായകന്റെ വിവാഹശേഷം വീട്ടിലേക്ക് എത്തിയ അത്ഥിയോടൊപ്പം വരുന്ന അലമാര കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രയിലറില്‍ നിന്നു മനസ്സിലാക്കാം. തന്റെ മുന്‍ ചിത്രങ്ങള്‍ക്കു സമാനമായി നര്‍മ്മത്തിന്റെ അടിത്തറയിലാണ് മിഥുന്‍ ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെന്നു ട്രെയിലറില്‍ വ്യക്തമാണ്.


Dont miss പീറ പന്തുകളിക്കാരാ, ഈ ധീരയുടെ കണ്ണില്‍ നോക്കി വര്‍ത്തമാനം പറയുകയെന്നത് നീ കൂട്ടിയാല്‍ കൂടുന്ന കണക്കല്ല 


കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മിഥുന്‍ ഈ ചിത്രത്തിലും പലതും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രയിലര്‍ ഉറപ്പു നല്‍കുന്നു. കമ്മട്ടിപ്പാടത്തില്‍ ബാലനായി പ്രക്ഷേകരെ വിസ്മയിപ്പിച്ച മണികണ്ഠന്‍ ‘അലമാര’ തുറക്കുമ്പോള്‍ എങ്ങിനെയാകും പ്രത്യക്ഷപ്പെടുന്നതെന്ന ആകാംക്ഷ ട്രയിലര്‍ കാണുന്ന ഓരോ വ്യക്തിക്കും ഉണ്ടാകും.

കൊച്ചിയിലും ബംഗലുരുവിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. അദിതി രവി നായികയായെത്തുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

ചിത്രത്തിന്റെ ട്രയിലര്‍ കാണാം

 

Advertisement