Administrator
Administrator
ചികിത്സക്ക് പണമില്ല; രോഗിയെ റോഡില്‍ തട്ടി
Administrator
Thursday 4th August 2011 8:34am

alahabadന്യൂദല്‍ഹി: ഇന്ത്യന്‍ ആരോഗ്യ രംഗത്ത് നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നു. ചികിത്സ ചെലവ് വഹിക്കാന്‍ കഴിവില്ലാത്ത രണ്ട് രോഗികളെ അലഹബാദിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ റോഡില്‍ ഉപേക്ഷിച്ചതാണ് പുറത്ത് വന്നരിക്കുന്നത്. സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലാണു സംഭവം.

മഞ്ഞപ്പിത്തവും അപസ്മാരവുമുള്ള രോഗികളെയാണ് പെരുവഴിയിലുപേക്ഷിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു ഡോക്ടര്‍ക്കെതിരെയും മൂന്നു ആശുപത്രി ജീവനക്കാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് രോഗികളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement