ആര്യ, 100% ലവ് തുടങ്ങിയ തെലുങ്ക് പ്രണയചിത്രങ്ങള്‍ക്കു പിന്നാലെ മറ്റൊരു മൊഴിമാറ്റ ചിത്രം കൂടി മലയാളത്തിലേക്ക് വരുന്നു. നാനി, നിത്യാമേനോന്‍ എന്നിവര്‍ നായികാ നായകന്‍മാരായ ‘അല മൊഡലൈന്തി’ എന്ന ചിത്രമാണ് മോളിവുഡിലെത്തുന്നത്.

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന്റെ റീമേക്ക് റൈറ്റ് സ്വന്തമാക്കാന്‍ പലരും രംഗത്തെത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പ്രമോഷനായി നായകന്‍ നാനി അടുത്തിടെ കേരളത്തിലെയിരുന്നു. ചിത്രം മലയാളത്തിലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാനി പറഞ്ഞു.

നായികയായ നിത്യാമേനോന്‍ മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ്. അങ്ങനെ തുടങ്ങി എന്ന പേരിലാണ് മലയാള ചിത്രം പുറത്തിറങ്ങുക.

നന്ദിനി റെഡിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മൂന്ന് കോടി മുടക്കി നിര്‍മ്മച്ച ചിത്രം ആന്ദ്രയില്‍ നിന്നുമാത്രം നേടിയത് 12 കോടിയാണ്.