കോഴിക്കോട്: അല്‍സലാമ കണ്ണാശുപത്രിയുടെ കോഴിക്കോട് അരയിടത്തുപാലം ജംങ്ഷനിലെ ശാഖ ഡിസംബര്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും.

ആധുനിന സൗകര്യങ്ങളുപയോഗിച്ചുള്ള ചികിത്സയും  പ്രത്യേക വിഭാഗങ്ങളും ഐ ബാങ്കും ആസ്പത്രിയിലുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ അഡ്വ. എ. ഷംസുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന 5000 തിമിര രോഗികള്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കും. തിമിരം, ലാസിക് ചികിത്സക്കുള്ള സ്‌കാനിങ്ങുകള്‍ സൗജന്യമായിരിക്കും. ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ പത്തോളം വിഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നേത്രദാന ബോധവല്‍ക്കരണവും നടത്തും. ഇത് നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും.

ചെയര്‍മാന്‍ എ. മുഹമ്മദ്കുട്ടി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സ്വാദിഖ്, കിഴിശ്ശേരി മുഹമ്മദ് അഷ്‌റഫ്, പട്ടാശ്ശേരി അലവിഹാജി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.