സാന: യെമനിലെ ബ്രിട്ടീഷ് എംബസിക്കുനേരെ അല്‍ഖ്വയ്ദ വെടിവയ്പ്പു നടത്തി. എംബസിയുടെ മുഖ്യകവാടത്തിനുമുന്നില്‍ വാഹനത്തിലെത്തിയ അക്രമികളാണ് വെടിവയ്പ്പ നടത്തിയത. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല.

അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ എംബസിക്കുനേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞയാഴ്ച്ച ഷാബ്വയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് അല്‍ഖ്വയ്ദ നേതാക്കളെ സുരക്ഷാസേന വധിച്ചിരുന്നു.