എഡിറ്റര്‍
എഡിറ്റര്‍
അല്‍ഖ്വയിദയുടെ പുതിയ നേതൃത്വത്തെ വധിക്കുമെന്ന് അമേരിക്ക
എഡിറ്റര്‍
Wednesday 2nd May 2012 12:50pm

Al-quaidaവാഷിങ്ടണ്‍: അല്‍ഖ്വയിദയുടെ പുതിയ നേതൃത്വത്തെ വധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പുതിയ മേധാവിയായ അയ്മാന്‍ അല്‍ സവാഹിരിയെയാണ് വധിക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരിക്കുന്നത്. ഇപ്പോഴദ്ദേഹം പാക്കിസ്ഥാനിലുണ്ടെന്നാണ് അമേരിക്കയുടെ വാദം.

അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ്, ജോണ്‍ ബ്രണ്ണനാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെത്തന്നെ സവാഹിരിയെ വധിക്കാനാണ് അമേരിക്കയുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനില്‍വെച്ചാണ് ബിന്‍ലാദനെ പിടികൂടി വധിച്ചത്. ശശരീരം കടലില്‍ മറവു ചെയ്യുകയായിരുന്നുവെന്ന് പിന്നീട് അമേരിക്ക അറിയിക്കുകയായിരുന്നു.

ഇപ്പോള്‍ അമേരിക്ക ലക്ഷ്യമിടുന്നത് സവാഹിരിയെയാണ്. അദ്ദേഹത്തെ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായി അമേരിക്ക പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.

ബിന്‍ലാദന്‍ വിഷയത്തിലും ബ്രണ്ണന്‍ അഭിപ്രായം പറഞ്ഞു. ബിന്‍ ലാദന്‍ മരിച്ചുവെന്നതില്‍ ആര്‍ക്കും സംശയം വേണ്ട എന്നും ചിത്രങ്ങള്‍ പുറത്തുവിടാന്‍ തങ്ങള്‍ക്കുദ്ദേശമില്ല എന്നും അദ്ദേഹം വ്യക്തിമാക്കി. ഇത് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണെന്നാണ് അമേരിക്കയുടെ അവകാശവാദം.

Advertisement