വാഷിംങ്ടണ്‍: 9/11ന് ശേഷം അല്‍-ഖ്വയ്ദ നേതാവ് പെന്റഗണ്‍ ഉദ്യോഗസ്ഥരുടെ വിരുന്നില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. അന്‍വര്‍ അല്‍ അവ്‌ലാഖി എന്ന ഭീകരനാണ് പെന്റഗണിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിരുന്നില്‍ അതിഥിയായത്. ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടേണ്ടവരുടെ ലിസ്റ്റിലാണ് സി.ഐ.എ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുസ്ലീം മതപണ്ഡിതനായ ഇയാളെ വിരുന്നിന് ക്ഷണിച്ചത് സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം മുസ്ലീം സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണെന്നാണ് മിലിട്ടറി വക്താവ് ഡെവ് ലാപന്‍ അറിയിച്ചത്.