Categories

കുഞ്ഞു­മോ­ന്റെ വീ­ട്ടില്‍­നി­ന്ന് പി­ടിച്ച­ത് അല്‍­ഖാ­യി­ദ­യു­ടെ പ്രച­ര­ണ സി ഡി

കൊച്ചി: പോ­പ്പു­ലര്‍ ഫ്ര­ണ്ട് നേ­താ­വ് കുഞ്ഞു­മോ­ന്റെ വീ­ട്ടില്‍ നിന്നും പോ­ലീ­സ് ക­ഴി­ഞ്ഞ­ദിവസം പി­ടി­ച്ചെ­ടു­ത്ത­ത് അല്‍ ഖാ­യി­ദ­യു­ടെ പ്രച­ര­ണ സി ഡി­യാ­ണെ­ന്ന് വ്യ­ക്ത­മായി. തീ­വ്രവാ­ദ വി­രു­ദ്ധ നിയ­മം ചുമ­ത്തി കുഞ്ഞു­മോ­നെ­തി­രേ പോ­ലീസ് കേ­സെ­ടു­ത്തി­ട്ടുണ്ട്. റെ­യ്­ഡി­ന്റെ വി­ശ­ദാം­ശം പോ­ലീ­സ് കേ­ന്ദ്ര­ത്തെ അ­റി­യി­ക്കും.

ര­ഹ­സ്യ­വി­വ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാണ് ക­ഴി­ഞ്ഞ­ദി­വ­സം റെ­യ്­ഡ് ന­ട­ത്തി­യത്. ചോ­ദ്യ­പ്പേ­പ്പര്‍ വി­വാ­ദ­ത്തില്‍­പ്പെ­ട്ട പ്രൊ­ഫ. ടി ജെ ജോ­സ­ഫിനെ വെ­ട്ടി­യ­വര്‍ സ­ഞ്ച­രി­ച്ചു­വെ­ന്ന് ക­രു­തു­ന്ന കാറും സി ഡി കളും ല­ഘു­ലേ­ഘ­കളും പി­ടി­ച്ചെ­ടു­ത്തി­രു­ന്നു. 1998 ല്‍ ആര്‍ എ­സ് എ­സ് നേ­താ­വ് ക­ലാ­ധര­നെ വെ­ട്ടി­ക്കൊന്ന കേ­സില്‍ മു­ഖ്യ­പ്ര­തി­യാ­ണ് കുഞ്ഞു­മോന്‍.

അ­തി­നി­ടെ ഇന്ന­ലെ പോ­ലീ­സ് ന­ടത്തി­യ മ­റ്റൊ­രു റെ­യ്­ഡില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ട് നേ­താ­വ് ആലു­വ അ­യൂ­ബി­ന്റെ വീ­ട്ടില്‍ നിന്നും തോ­ക്ക് പി­ടി­കൂ­ടി­യി­രുന്നു. അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് വ്യാ­പ­ക­മാ­യി റെ­യ്­ഡ് തു­ട­രു­ക­യാണ്.

2 Responses to “കുഞ്ഞു­മോ­ന്റെ വീ­ട്ടില്‍­നി­ന്ന് പി­ടിച്ച­ത് അല്‍­ഖാ­യി­ദ­യു­ടെ പ്രച­ര­ണ സി ഡി”

  1. hasanul bannah

    പോപ്പുലര്‍ ഫ്രണ്ടിനോടുള്ള സ്‌നേഹം കൊണ്ടായിരിക്കും…..വല്ലാതെ കഷ്ടപ്പെടുന്നുണ്ട്…..പതാകയില്‍ മാത്രം നിര്‍ത്തിയതെന്തേ………..?കോഴിക്കോട്ടേ ആസ്ഥാനവും വാര്‍ത്തയില്‍ കൊടുക്കാന്‍ പാടില്ലായിരുന്നോ…? പുരയ്ക്ക് തീ കൊടുത്തിട്ടു വേണം വാഴ വെട്ടാന്‍ അല്ലെങ്കില്‍ കഴുക്കോല്‍ ഊരാന്‍………മറക്കല്ലേ….?

  2. ali ibrahim

    കാപട്യം സാര്‍വ ജനീനമാവുമ്പോള്‍ സത്യം പറയുന്നത് തന്നെ ഒരു വിപ്ലവ പ്രവര്‍ത്തനമാണ്. എല്ലാ ചങ്ങലക്കെട്ടുകളും പൊട്ടിച്ച് സത്യം പറയാനുള്ള ആര്‍ജവം കാണിക്കൂ…. മുഖ്യധാരാ മാധ്യമങ്ങളെന്നു വമ്പുനടിക്കുന്നവര്‍ ശര്‍ദ്ദിച്ച അസത്യങ്ങള്‍ വീണ്ടും വിഴുങ്ങി ശര്‍ദ്ദിക്കലല്ല വാര്‍ത്താവതരണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.