Administrator
Administrator
അല്‍ ഖയിദയുടെ ശക്തി കുറയുന്നു: ഒബാമ
Administrator
Friday 31st December 2010 11:31am

വാഷിംഗ്ടണ്‍: അല്‍ ഖയിദ തീവ്രവാദശൃംഖലയുടെ ശക്തി അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അഫ്ഗാനിസ്താന്‍-പാക്കിസ്ഥാന്‍ മേഖലകളില്‍ അല്‍ഖയിദയുടെ നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

‘അഫ്-പാക് മേഖലകളില്‍ അല്‍ഖയിദ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടം ശക്തമായി മുന്നേറുകയാണ്. ലോകത്തുടനീളം ആക്രമണം നടത്താനുള്ള സംഘടനയുടെ ശ്രമങ്ങള്‍ നിഷ്ഫലമാക്കാന്‍ സാധിച്ചിട്ടുണ്ട്.’- ഒബാമ പറഞ്ഞു.

Advertisement