വാഷിംഗ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ വധത്തിന് പകരം ചോദിക്കുമെന്നും ലണ്ടനില്‍ ഭീകരാക്രമണം നടത്തുമെന്നും അല്‍ ഖയിദ. ഉസാമയെ വധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അമേരിക്കയെയും ബ്രിട്ടനെയും ഒരുപാഠം പഠിപ്പിക്കുമെന്നും സംഘടനയുടെ പുതിയ തലവന്‍ സയിഫ് അല്‍ അദല്‍ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്പിലെ പ്രധാന രാഷ്ട്രമായ ബ്രിട്ടനിലായിരിക്കും അല്‍ ഖയിദ ആദ്യ ആക്രമണം നടത്തുകയെന്നാണ് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഭീരുക്കളായ അമേരിക്കയ്ക്കും ബ്രിട്ടനുമെതിരേ പടപൊരുതാന്‍ അല്‍ഖയിദ പോരാളികള്‍ തയ്യാറാകണമെന്നാണ് അല്‍ അദല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.

നേരത്തേ ഉസാമയുടെ വധത്തിനുശേഷമാണ് അദല്‍ നേതൃസ്ഥാനം ഏറ്റെടുത്തത്. അയ്മന്‍ അല്‍ സവാഹിരി ഈ സ്ഥാനത്തെത്തുമെന്നായിരുന്നു നേരത്തേ കരുതിയത്. ഈജിപ്തുകാരനായ സവാഹിരിയെ തലവനാക്കിയാല്‍ പ്രതികരണമെന്തായിരിക്കുമെന്ന് അറിയാനാണ് ഈജിപ്തുകാരനായ അല്‍അദലിനെ താല്‍ക്കാലിക മേധാവിയായി നിയമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.