ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ മുത്തശ്ശിക്ക് അല്‍ഖയ്ദയുടെ ഭീഷണി.

സോമാലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഷബാബയാണ് കെനിയയില്‍ കഴിയുന്ന 88 കാരിയായ മുത്തശ്ശിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. മുത്തശ്ശി മാമ സാറ ഒബാമക്ക് പ്രത്യേകസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

27 ാം വയസില്‍ ആദ്യമായി കെനിയ സന്ദര്‍ശനം നടത്തവെയാണ് മുത്തശ്ശന്റെ മൂന്നാംഭാര്യയായ സാറയെ ഒബാമ നേരില്‍ കാണുന്നത്.