osama bin ladenകെയ്‌റോ:കൊല്ലപ്പെട്ട അല്‍ഖയിദ തലവന്‍ ഉസാമ ബിന്‍ ലാദന്റേതെന്ന് കരുതുന്ന ഓഡിയോടേപ്പ് അല്‍ഖയിദ പുറത്തുവിട്ടു. അല്‍ ഖയിദയുടെ വെബ്‌സൈറ്റുകള്‍വഴിയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടത്.

അറബ് രാജ്യങ്ങളിലെ ജനാധിപത്യപ്രക്ഷോഭങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സന്ദേശമാണ് ടേപ്പിലുള്ളത്.

വടക്കന്‍ ആഫ്രിക്കയിലെ മെഗ്രബിലെ വിപ്ലവത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് ലാദന്റെ പ്രസംഗം ആരംഭിക്കുന്നത്. മെഗ്രബില്‍ വിപ്ലവം ആരംഭിച്ചിരിക്കുന്നു. ടുണീഷ്യയില്‍നിന്ന് തുടക്കം കുറിച്ച ഈ മാറ്റം രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചിരിക്കുകയാണ്. ഈജിപ്തിലെ പോരാളികള്‍ ടുണീഷ്യന്‍ജനതയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടിരിക്കുന്നു.

അറബ് രാജ്യങ്ങളില്‍ വീശുന്ന മാറ്റത്തിന്റെ കാറ്റ് എല്ലാ മുസ്ലിംരാജ്യങ്ങളിലും അലയടിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറയുന്ന ലാദന്‍, സ്വയം വിഗ്രഹവല്‍കരിക്കാനും മാധ്യമങ്ങളെ ഉപയോഗിച്ച് അധികാരത്തില്‍ തുടരാനുമുള്ള ഭരണാധികാരികളുടെ ശ്രമങ്ങളെ സന്ദേശത്തിലൂടെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.