വാഷിംഗ്ണ്‍: ഒസാമ ബില്‍ ലാദന്റെ മരണശേഷം അല്‍ക്വയിദ തലവനായ അയ്മന്‍ അല്‍ സവാഹിരി പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റില്‍ അറിയിച്ചു. എന്നാല്‍ പാക്കിസ്ഥാനില്‍ എവിടെയാണെന്നുള്ളത് വ്യക്തമായി അറിയില്ലെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു.

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് അല്‍ക്വയിദ പുറത്ത് വിട്ട വിഡിയോ ടേപ്പ് വന്നതിനു ശേഷമാണ് പെന്റഗണ്‍ വക്താവ് ഇക്കാര്യം അറിയിച്ചത്.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ ടേപ്പില്‍ അറബ് രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അല്‍ക്വയിദയുടെ പിന്തുണയോടെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഇറാഖിലും അഫ്ഗാനിലും അമേരിക്ക നടത്തിയ സൈനീക ഇടപെടലുകള്‍ പരാജയമായിരുന്നെന്നും ടേപ്പില്‍ സമര്‍ത്ഥിക്കുന്നുണ്ട്.