threat on tharoor one arrestedഇസ്ലാമാബാദ്:അല്‍ഖയ്ദ നേതാവ് മുഹമ്മദ് അലി ഖാസിമിനെ പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നും സൈന്യം അറസ്റ്റുചെയ്തു. അബു സുഹൈബ് അല്‍ മാക്കിയെന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നതെന്ന് സൈനികകേന്ദങ്ങള്‍ വെളിപ്പെടുത്തി.

ഉസാമ ബിന്‍ ലാദന്റെയും അല്‍ ഖയ്ദ രണ്ടാമന്‍ അല്‍ സവാഹിരിയുടെയും പ്രധാനസന്ദേശവാഹകനായ ഖാസിം പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ അല്‍ഖയ്ദ നേതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഉസാമവധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാനുമേല്‍ അമേരിക്ക സമ്മര്‍ദ്ദംചെലുത്തിയതിനു തൊട്ടുപിന്നാലെയാണ് ഖാസിമിനെ പാക് സൈന്യം പിടികൂടിയത്.

അറസ്റ്റുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പാക് സൈന്യം പുറത്തുവിട്ടിട്ടില്ല.