എഡിറ്റര്‍
എഡിറ്റര്‍
ചാവേറുകള്‍ക്ക് പരീശീലനം നല്‍കപ്പെടും: ഇന്റെര്‍നെറ്റില്‍ അല്‍ഖ്വയ്ദയുടെ പരസ്യം
എഡിറ്റര്‍
Friday 8th June 2012 11:00am

ബാഗ്ദാദ്: ചാവേര്‍ ബോംബാകാന്‍ തയ്യാറുള്ളവര്‍ക്ക് പരിശീലനം നല്‍കുമെന്ന് ഇന്റര്‍നെറ്റില്‍ അല്‍ഖ്വയ്ദയുടെ പരസ്യം. വിവിധ ജിഹാദി വെബ്‌സൈറ്റുകളിലാണ് ഇതുസംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കാണ് പരിശീലനം വാഗ്ദാനം ചെയ്തിരിക്കുന്നത്.

അല്‍-ഫിദാ, ശമൗക്  അല്‍ ഇസ്‌ലാം, ഹുനീന്‍ തുടങ്ങി വെബ്‌സൈറ്റുകളിലാണ് പരസ്യമുള്ളത്. താല്‍പര്യമുള്ളവര്‍ സ്വന്തം അനുഭവവും ലക്ഷ്യവും വിശദീകരിച്ച് ഇ-മെയില്‍ വഴി ബന്ധപ്പെടാനാണ് നിര്‍ദേശം.

‘ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ നടത്തുന്ന സഹോദരന്മാരൊടൊപ്പം നിലകൊള്ളുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ശത്രുവിന്റെ സാമ്പത്തിക, സൈനിക, മാധ്യമ താല്‍പര്യങ്ങളെയാണ് ലക്ഷ്യമിടേണ്ടത്.’ യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ നല്‍കിയ പരസ്യത്തില്‍ പറയുന്നു.

ഇന്റിവിജ്വല്‍ ജിഹാദ് ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണെന്നും അതിന് ഏറെ പ്രാധാന്യമുണ്ടെന്നും പരസ്യം പറയുന്നു. എല്ലാ ജിഹാദി ഓപ്പറേഷനും ഒരേയൊരു ചാവേര്‍ നടത്തുകയാണെങ്കില്‍ അതിനെയാണ് ഇന്റിവിജ്വല്‍ ജിഹാദ് എന്നു പറയുന്നതെന്ന വിശദീകരണവും ഇതില്‍ നല്‍കിയിട്ടുണ്ട്.

Advertisement