എഡിറ്റര്‍
എഡിറ്റര്‍
അല്‍ ഖയിദയുടെ മാസിക ‘ഇന്‍സ്‌പെയര്‍’ വീണ്ടും; നേതാക്കള്‍ കൊല്ലപ്പെട്ടതിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പ്
എഡിറ്റര്‍
Friday 4th May 2012 8:35am

വാഷിംഗ്ടണ്‍: അല്‍-ഖയിദ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഇന്‍സ്‌പെയര്‍ മാസിക മാസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടു. അമേരിക്കയില്‍ ഫയര്‍ ബോംബ് ആക്രമണങ്ങള്‍ക്കും ആഹ്വാനവുമായാണ് മാസിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2010 ജൂലൈയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട മാസികയുടെ എട്ടും ഒമ്പതും ലക്കങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2010 ജൂലൈയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട മാസികയുടെ എട്ടും ഒമ്പതും ലക്കങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യമനില്‍ നിന്നാണ് മാസികയുടെ പുതിയ ലക്കങ്ങളിറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ പ്രസാധകര്‍ കൊല്ലപ്പെട്ടതോടെയാണ് മാസിക ഇടക്കാലത്ത് നിന്ന് പോയിരുന്നത്.

സെപ്റ്റംബറില്‍ കൊല്ലപ്പെട്ട അല്‍ഖയിദാ നേതാക്കളായ അന്‍വര്‍ അല്‍ ഔലാകി, സമീര്‍ ഖാന്‍ എന്നിവരെ രക്തസാക്ഷികളാക്കി ഉയര്‍ത്തിക്കൊണ്ടാണ് ഇന്‍സ്‌പെയറിന്റെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. മാസികയുടെ പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയ ഇവരുടെ ലേഖനങ്ങളും പുതിയ ലക്കത്തിലുണ്ട്. ഇവരുടെ മരണത്തിന് പ്രതികാരം ചോദിക്കുമെന്നും അല്‍ ഖയിദായുടെ ശത്രുക്കള്‍ക്കെതിരെ എന്നും പ്രചാരണം തുടരുമെന്നും മാസിക പറയുന്നു.

ഫയര്‍ ബോംബാക്രമണങ്ങള്‍ അമേരിക്കയില്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന വിശദീകരണം ഇന്‍സ്‌പെയര്‍  നല്‍കുന്നുണ്ട്. ജനങ്ഹള്‍ തിങ്ങിപ്പാര്‍ക്കുന്നതും വനമേഖലയുമായ മൊണ്ടാനയാണ് കാട്ടുതീ പടര്‍ത്തുന്നതിന് അനുയോജ്യമെന്ന് പുതിയ ലക്കം വിശദീകരിക്കുന്നു.

Malayalam News

Kerala News in English

Advertisement