Categories

അല്‍ഖയ്ദ ഭീകരരെ വധിച്ചതായി സൗദി സര്‍ക്കാര്‍

terrorist
സൗദി അറേബ്യ: അല്‍ഖയ്ദ ഭീകരരെന്നു സംശയിക്കുന്ന രണ്ടുപേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. ഒരാളെ പിടികൂടിയിട്ടുണ്ട്. ഇന്നലെ സൗദി സമയം പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മൊറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചെക്‌പോസ്റ്റില്‍ പരിശോധനക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍, കാറിലെത്തിയ മൂന്നംഗ സംഘം ഉദ്യോഗസ്ഥര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് മേജര്‍
ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. അബ്ഹ സ്വദേശിയായ ആമിര്‍അഹമ്മദ് അല്‍ ഷുവെയ്ഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണു കൊല്ലപ്പെട്ടത്.

ഭീകരരില്‍ രണ്ടുപേര്‍ സ്ത്രീകളുടെ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇവരെ പരിശോധിക്കുന്നതിനായി വനിതാ പൊലീസിനെ വിളിക്കുന്നതിനിടെയാണു വെടിവെച്ചത്. സംഘത്തിലെ രണ്ടുപേര്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ ബെല്‍റ്റ് ധരിച്ചിരുന്നു. ഇവരില്‍ നിന്നു വെടിക്കോപ്പുകളും തോക്കുകളും മറ്റു സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

അല്‍ഖായിദ ബന്ധം സംശയിക്കുന്ന 44 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ മാസം സൗദി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.