പാരിസ്: മൂന്നു മാസം മുന്‍പ് അല്‍ ഖായിദ ബന്ദിയാക്കിയ ഫ്രഞ്ചുകാരനെ മോചിപ്പിച്ചു. അല്‍ ഖായിദ തീവ്രവാദികള്‍ മാലിയിലെ മനേക നഗരത്തില്‍ നിന്നാണ് ഫ്രഞ്ചുകാരനായ പിയറി കാമറ്റിയെ തട്ടിക്കൊണ്ടു പോയത്.

ഫ്രഞ്ച് ജയിലിലുള്ള നാല് അല്‍ഖായിദക്കാരെ വിട്ടയയ്ച്ചില്ലെങ്കില്‍ കാമറ്റിയെ വധിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. പ്രശ്‌നം പരിഹരിച്ചതിന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി മാലി പ്രസിഡന്റ് അമാഡൗ ടൗമണി ടൗറിനോട് നന്ദി അറിയിച്ചു.