Categories

അല്‍ഖായിദ നേതാവ് അല്‍ യെമനി കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ : പ്രമുഖ അല്‍ഖായിദ നേതാവ് ഹുസൈന്‍ അല്‍ യെമനി അഫ്ഗാന്‍ – പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന ഉത്തര വസീറിസ്ഥാന്‍ മേഖലയില്‍ കൊല്ലപ്പെട്ടതായി യു എസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചയില്‍ അല്‍ യെമനി കൊല്ലപ്പെട്ടുവെന്നാണ് അവകാശവാദം.

അഫ്ഗാനിസ്ഥാനിലെ സി ഐ എ താവളത്തില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അല്‍ യെമനിക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഡിസംബര്‍ 31ന് ഉണ്ടായ ആക്രമണത്തില്‍ ഖോസ്റ്റ് പ്രവിശ്യയിലെ സി ഐ എ ആസ്ഥാന മേധാവി ഉള്‍പ്പെടെ ഏഴു സി ഐ എ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.