വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ മാതൃകയില്‍ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും  ആക്രമണം നടത്താന്‍  അല്‍ ഖായിദ പദ്ധതിയിടുന്നതായി പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലെയും യൂറോപ്പിലെയും ഭീകരവിരുദ്ധസേനാ ഉദ്യോഗസ്ഥരാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

അല്‍ ഖായ്ദ യൂറോപ്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ താമസിക്കുന്നവരും പോകുന്നവരുമായ അമേരിക്കക്കാര്‍ക്ക്  അമേരിക്കന്‍ സര്‍ക്കാര്‍  ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

2010 അവസാനത്തോടെ ശക്തമായ ആക്രമണങ്ങള്‍ നടത്താനാണ് അല്‍ ഖായിദ പദ്ധതിയിടുന്നതെന്നാണു പുതിയ റിപ്പോര്‍ട്ട്. സംഘടനയുടെ തലവനായ  ഉസാമ ബിന്‍ലാദന്‍ നേരിട്ടാണ് പദ്ധതിക്കു രൂപം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

tag: Al Qaeda,Mumbai-style attacks,