എഡിറ്റര്‍
എഡിറ്റര്‍
‘മിസ്റ്റര്‍ പ്രസിഡന്റ് ഈ വംശീയ അധിക്ഷേപം അവസാനിപ്പിക്കൂ’ ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായ ഡെമോക്രാറ്റ് സെനറ്റര്‍
എഡിറ്റര്‍
Monday 13th February 2017 10:19am

franken


ട്രംപിന്റെ മനോനില സംബന്ധിച്ച് സെനറ്റര്‍മാര്‍ തന്നോട് ആശങ്കയറിയിച്ചെന്ന കാര്യം വെള്ളിയാഴ്ചയാണ് ഫ്രാങ്കന്‍ വെളിപ്പെടുത്തിയത്.


വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നില സംബന്ധിച്ച് യു.എസ് സെനറ്റര്‍മാരില്‍ ചിലര്‍ക്ക് സംശയമുണ്ടെന്ന് ഡെമോക്രാറ്റ് സെനറ്റര്‍ അല്‍ ഫ്രാങ്കന്‍. ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് ഇത്തരമൊരു സംശയമുണ്ടെന്നും അവരത് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരുതരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ സംശയമുണ്ട്. അദ്ദേഹം ഒരുപാട് കള്ളപറയുന്നു. സത്യമല്ലാത്ത കാര്യങ്ങള്‍ പറയുന്നു.’ അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ മനോനില സംബന്ധിച്ച് സെനറ്റര്‍മാര്‍ തന്നോട് ആശങ്കയറിയിച്ചെന്ന കാര്യം വെള്ളിയാഴ്ചയാണ് ഫ്രാങ്കന്‍ വെളിപ്പെടുത്തിയത്. സെനറ്റര്‍മാര്‍ ട്രംപിനെക്കുറിച്ചാണ് രഹസ്യമായി എന്തൊക്കെയാണ് ചോദിക്കുന്നതെന്ന് ആരാഞ്ഞപ്പോഴായിരുന്നു ഫ്രാങ്കന്‍ ഇക്കാര്യം പറഞ്ഞത്.


Must Read: അമര്‍ത്യാസെന്‍ നട്ടെല്ലില്ലാത്തവന്‍ ; കാര്യസാധ്യത്തിനായി ഏതറ്റം വരെയും തരംതാഴും; രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി


സെനറ്റര്‍ എലിസബത് വാറണെ ട്രംപ് വംശീയമായി അധിക്ഷേപിച്ചെന്നും ഫ്രാങ്കന്‍ ആരോപിച്ചു. നിരവധി സെനറ്റര്‍മാര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ട്രംപ് എലിസബത് വാറണെ ‘പോകഹോന്താസ്’ എന്നു പരാമര്‍ശിച്ചെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മിസ്റ്റര്‍ പ്രസിഡന്റ്, എല്ലാ ആദരവോടുകൂടി തന്നെ പറയട്ടെ, ഇത് വംശീയമാണ്. ഇത്തരം പരാമര്‍ശം നിര്‍ത്തൂ. ഞാന്‍ ഇന്ത്യന്‍ കാര്യങ്ങള്‍ നോക്കുന്നയാളാണ്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. ഇത്തരം പ്രവൃത്തി നിങ്ങള്‍ അവസാനിപ്പിക്കണം. ഇത് ആര്‍ക്കും ഗുണം ചെയ്യില്ല.’ എന്നാണ് ട്രംപിനോട് താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement