‘പ്രവാസ യൗവനത്തിന്റെ വീണ്ടെടുപ്പ് ‘എന്ന  പ്രമേയത്തില്‍  യൂത്ത് ഇന്ത്യ നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ഷറഫിയ സര്‍ക്കിള്‍ അല്‍ അബീര്‍ പൊളിക്ലിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘പെനാള്‍ട്ടി ഷൂട്ട് ഔട്ട്’ മല്‍സരം പ്രവാസി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി . ഗോളിയില്ലാത്ത മിനി ഗോള്‍പോസ്റ്റിലേക്ക് അഞ്ചു മീറ്റര്‍ ദൂരത്ത് നിന്ന് കൂടുതല്‍ ഗോള്‍ അടിക്കുക എന്നതായിരുന്നു മല്‍സരം.

അമ്പതോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ കെ.ടി മൊയ്തീന്‍ കോയ വിജയിയായി. അല്‍ അബീര്‍ പൊളിക്ലിനിക് മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോ.താരിഖ് സഫര്‍  ഉല്‍ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ ജിദ്ദ സൗത്ത് ചാപ്ടര്‍ പ്രസിഡന്റ് ഷമീം വി.കെ, അല്‍ അബീര്‍ പൊളിക്ലിനിക് സര്‍വീസ് പ്രൊമോഷന്‍സ് മാനേജര്‍ മുഹമ്മദ്  ഇമ്രാന്‍, ഡോ.ശജീം അഹ്മദ്, നജ്മുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.എച്ച് അഹ്മദ് റാഷിദ്  മല്‍സരനിയമങ്ങളും നിര്‍ദേശങ്ങളും മത്സരാര്‍ത്ഥികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു . സഹീര്‍ ബാബു, സുനീര്‍, ഷിബു, റിയാസ് എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.