അക്ഷയതൃതീയ നാളുകളായ ഇന്നും നാളെയും സ്വര്‍ണ്ണ കമ്പോളത്തില്‍ വ്യാപാരം ഉയരുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ്ണ വ്യാപാരികള്‍. ഈ ദിനങ്ങളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ ദിനങ്ങള്‍ കൊണ്ടാടാനാണ് വ്യാപാരികളുടെ തീരുമാനം. അതിനായി അവര്‍ എല്ലാം സജ്ജീകരിച്ചുകഴിഞ്ഞു. ഇനി ഉപഭോക്താക്കള്‍ എത്തിയാല്‍ മതി.

ആകര്‍ഷകമായ ആനുകൂല്യങ്ങളും സമ്മാനങ്ങളുമായാണ് ഉപഭോക്താക്കളെ വിവണി കാത്തിരിക്കുന്നത്. ആഭരണശാലകള്‍ക്ക് പുറമെ ബങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്കുവെണ്ടി തയ്യാറായിക്കഴിഞ്ഞു.

അക്ഷയതൃതീയ നാളുകളില്‍ കഴിഞ്ഞ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വില്‍പ്പന വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ സ്വര്‍ണ്ണത്തിന് കമ്പോളത്തിലെ ഏറ്റവും ഉയര്‍ന്ന വിലായാണെങ്കിലും വ്യാപാരം ഉയരുമെന്ന് തന്നെയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അക്ഷയതൃതീയ ആഘോഷങ്ങള്‍ കേരളത്തില്‍ വ്യാപാരികള്‍ സൃഷ്ടിച്ചെടുത്ത ഒന്നാണെന്ന ആക്ഷേപവും നിലവിലുണ്ട്.