gold price surge in kerala marketഅക്ഷയതൃതീയ നാളില്‍ സ്വര്‍ണ്ണത്തിന്റെ വിലയിടിഞ്ഞു

അക്ഷയതൃതീയനാളില്‍ സ്വര്‍ണ്ണകമ്പോളത്തില്‍ വ്യാപാരമുയര്‍ന്നെങ്കിലും സ്വര്‍ണ്ണത്തിന്റെ വില 280 രൂപ താഴ്ന്നിരുന്നു. രാവിലെ താരതമ്യേന കമ്പോളത്തില്‍ തിരക്കു കുറവായിരുന്നു. പക്ഷെ ഉച്ചക്ക് ശേഷം വ്യപാരത്തോത് ഉയര്‍ന്നു.

സ്വര്‍ണ്ണവില പവന് 280 രുപ കുറഞ്ഞ് 16320 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില താഴ്ന്നതാണ് കേരളത്തിലും പ്രതിഫലിച്ചതെന്ന് വലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലില്‍ സ്വര്‍ണവില ഔണ്‍സിന് 1500 ഡോളര്‍ താഴ്ന്നിരുന്നു.

അക്ഷയതൃതീയയ്ക്കുവേണ്ടി സ്വര്‍ണ്ണവ്യാപാരികള്‍ സ്വര്‍ണ്ണം നേരത്തേ തന്നെ സ്റ്റോക്ക് ചെയ്തിരുന്നു. ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്സുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സ്വര്‍ണ്ണനാണയ വില്‍പനയിലും മെച്ചമുണ്ടായി.