എഡിറ്റര്‍
എഡിറ്റര്‍
ഹോളീവുഡില്‍ കണ്ണുംനട്ട് അക്ഷയ്
എഡിറ്റര്‍
Monday 18th June 2012 3:10pm

ആക്ഷന്‍ മാത്രമല്ല, കോമഡിയും പാചകവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് കയ്യടി നേടിയ ചുണക്കുട്ടിയാണ് ബോളീവുഡിന്റെ റഫ് ആന്‍ഡ് ടഫ് ബോയ് അക്ഷയ്കുമാര്‍. കോമഡി ചെയ്ത് ഇടിക്കാന്‍ മറന്നു പോയിട്ടില്ലെന്നും അടുത്തിടെ ഇറങ്ങിയ റൗഡി റാത്തോറിലൂടെ അക്ഷയ് കാണിച്ചുതരികയും ചെയ്തു.

ഇനി അക്ഷയ് നോക്കുന്നത് ഹോളീവുഡിലേക്കാണ്. തന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ഏതെങ്കിലും ഹോളീവുഡ് ഡയറക്ടര്‍ തന്നെ വിളിക്കണേയെന്നാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന.

ഹോളീവുഡില്‍ നിന്ന് വിളിക്കായ് താരം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായത്രെ. ഇനി ഭാഷയാണ് പ്രശ്‌നമെങ്കില്‍ അത് ഓരാളെ പറപ്പിക്കുന്ന ലാഘവത്തോടെ ചെയ്യാന്‍ തനിക്ക് പറ്റുമെന്നും താരം പറയുന്നു.

ഏതെങ്കിലും ഹോളീവുഡ് സംവിധായകര്‍ അക്ഷയ്‌യുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ടോ ആവോ..

Advertisement