akshay kumarഖിലാടിയോം കാ ഖിലാഡി എന്ന ഷോയുടെ നാലാം സീസണിന്റെ ഷൂട്ടിംങ് തിരക്കിലാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വന്നവരെക്കാളും ധൈര്യ ശാലി അവതാരകന്‍ തന്നെ.

അടുത്തിടെ ട്വിറ്ററില്‍ അക്ഷയ് പോസ്റ്റ് ചെയ്ത ചിത്രം എല്ലാവരെയും ഞെട്ടിച്ചു. കൂട്ടുകാരിയുമൊത്ത് കൂളിംഗ് ഗ്ലാസും ധരിച്ച് സണ്‍ ബാത്ത്. ബോളിവുഡ് നടിമാരോ, മോഡലുകളോ അല്ല കൂടെയുണ്ടായിരുന്നു. ഉഗ്രവിഷമുള്ള തേളിനെയാണ് അക്ഷയ് കൊഞ്ചിക്കുന്നത്.

ബിച്ചില്‍ കാറ്റും കൊണ്ട് മലര്‍ന്നു കിടന്ന അക്ഷയ് യുടെ മൂക്കിന് മുകളിലിരുന്ന പുള്ളിക്കാരിയും കടല്‍ സൗന്ദര്യം ആസ്വദിക്കുകയാണ്.

എന്റെ ഫ്രണ്ട് തേള്‍ രാജാവുമൊത്ത് സണ്‍ബാത്തിലാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ ഇതുപോലെ. എന്താ സന്തോഷം, പക്ഷേ കടിച്ചാലോ? അക്ഷയ് ട്വീറ്റ് ചെയ്തു.

മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അന്‍ജുന്‍ ചോപ്ര, മോഡലുകളായ ഡിയാന്‍ഡ്ര സോര്‍സ്, അലേസ്യ റൗട്ട്, പൂനം പാണ്ഡേ, നടിമാരായ സ്മിത ബെന്‍സാല്‍, ആര്‍ടി ചഹാബ്രിയ തുടങ്ങി 13 സെലിബ്രിറ്റികളും അവരുടെ പുരുഷ പങ്കാളികളും അണിനിരക്കുന്ന ഭാഗങ്ങളാണ് കേപ്പ് ടൗണില്‍ ചിത്രീകരിക്കുന്നത്. മെയ് അവസാനമാണ് ഇത് ടെലികാസ്റ്റ് ചെയ്യുക.