എഡിറ്റര്‍
എഡിറ്റര്‍
പുതിയ ചിത്രത്തില്‍ അക്ഷയ് കുമാറിന് നായികയില്ല
എഡിറ്റര്‍
Friday 17th August 2012 2:31pm

ഇരുപത്തിയൊന്ന് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ആദ്യമായി നായികയില്ലാതെ അക്ഷയ് കുമാര്‍ അഭിനയിക്കുകയാണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ വൈശാഖിന്റെ പോക്കിരിരാജയുടെ റീമേക്കിലാണ് അക്ഷയ് കുമാര്‍ നായികയില്ലാതെയെത്തുന്നത്.

Ads By Google

ആന്റണി ഡിസൂസയാണ് മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ബ്ലൂയെന്ന ചിത്രത്തില്‍ അക്ഷയ്കുമാറിനൊപ്പം ആന്റണിയെത്തിയിരുന്നു.

‘നാം ഹായ് ബോസ്’ എന്നോ ‘ബോസ്’ എന്നോ ആയിരിക്കും ചിത്രത്തിന്റെ പേര്.

മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ശ്രേയാ ശരണായിരുന്നു നായിക. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമാണ് ഹിന്ദിയില്‍ അക്ഷയ് ചെയ്യുന്നത്.

പൃഥ്വിരാജും ശ്രേയയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ബോളിവുഡില്‍ ചെയ്യുക പുതുമുഖങ്ങളായിരിക്കും. നടന്‍ മിഥുന്‍ ചക്രവര്‍ത്തി ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ടെന്നാണറിയുന്നത്.

സാജിദ്-ഫര്‍ഹാദാണ് ഹിന്ദി വേര്‍ഷന് തിരക്കഥ തയ്യാറാക്കുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ സിനിമയുടെ ഷൂട്ടിങ് തുടങ്ങും.

Advertisement